പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം !
ലക്നൗ: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജേഷ് സിങാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ പ്രശാന്ത് കിഷോര്‍ എവിടെപ്പോയെന്ന ചോദ്യം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഇതിനിടയിലാണ് ലക്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍ ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന പേരില്‍ രാജേഷ് സിങിനെ ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ബോര്‍ഡ് നീക്കം ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന സമിതി യോഗം ചേരുമ്പോള്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിദഗ്ധനെ സമ്മേളനത്തില്‍ എത്തിക്കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം നല്‍കാമെന്ന് പോസ്റ്ററില്‍ പറയുന്നു. യു.പി നിയമസഭാ തെരഞ്ഞെടുപ്പിനും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനും വേണ്ടിയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."