വിലക്കയറ്റം: ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‍പാദനം മെച്ചപ്പെടുത്തണം: അരവിന്ദ് സുബ്രഹ്മണ്യന്‍
പാറ്റ്‌ന: പയറുവര്‍ഗങ്ങളുടേയും മറ്റും ഉല്‍പാദനക്കുറവും പച്ചക്കറികളുടെ മേല്‍ മാര്‍ക്കറ്റ് ശക്തികളുടെ ഇടപെടലുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കേന്ദ്ര മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. പയറുവര്‍ഗങ്ങള്‍ ഇന്ത്യക്കാരുടെ പ്രധാന ഭക്ഷ്യ വിഭവമാണെങ്കിലും അതിനുസരിച്ച് ഉല്‍പാദനം നടക്കാത്തത് വിലക്കയറ്റത്തിന് കാരണമാവുകയാണ്.
പാറ്റ്‌നയില്‍ നടന്ന ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്കറ്റിന്റെ ആവശ്യത്തിനുസരിച്ച് ഉല്‍പാദനം നടത്താന്‍ സഹായകമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവൃത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പയറുവര്‍ഗ വിളകളുടെ ഉല്‍പാദന പ്രോത്സാഹനത്തിനായി താങ്ങുവില നിശ്ചയിക്കണം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഭക്ഷ്യോത്പ്പാദന മേഖലയില്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ നിര്‍ദേശിച്ചു. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറി വിഭവങ്ങളുടെ വിലക്കയറ്റത്തിന് കാരണം ഉല്‍പാദനക്കുറവിനേക്കാള്‍ മാര്‍ക്കറ്റിലെ ഇടനിലക്കാരുടെ ഇടപെടലുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."