മുസ്‌ലിമായതില്‍ ലജ്ജിക്കുന്നു; മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദത്തില്‍
ശ്രീനഗര്‍: മുസ്‌ലിമായതില്‍ ലജ്ജിക്കുന്നു എന്ന ജമ്മുകശ്മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദത്തില്‍. പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫ്രന്‍സ് രംഗത്തു വന്നു.
പാംപോറിലെ ഭീകരാക്രമണത്തെ അപലപിച്ചാണ് മെഹബൂബ ഇത്തരമൊരു പ്രസ്താവന നടത്തിയത്. റമദാന്റെ സമയത്ത് ഇത്തരമൊരു ആക്രമണമുണ്ടായതില്‍ മുസ്‌ലിമായ താന്‍ ലജ്ജിക്കുന്നുവെന്ന മെഹബൂബയുടെ പ്രസ്താവനയാണ്‌വിവാദമായത്.
ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്താവനകളുണ്ടാവുന്നത് നാണക്കേടുണ്ടാക്കുന്നുവെന്നും വിവാദ പ്രസ്താവന പിന്‍വലിച്ച് മെഹബൂബ മാപ്പ് പറയണമെന്നും നാഷണല്‍ കോണ്‍ഫ്രറന്‍സ് വക്താവ് ജുനൈദ് മാട്ടു പറഞ്ഞു.
കഴിഞ്ഞ ദിവസം പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു മെഹബൂബ ഇങ്ങനെ പറഞ്ഞത്. ആക്രമണത്തില്‍ എട്ട് ജവാന്മാര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."