HOME
DETAILS
MAL
സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫിസിലെ ഏറ്റുമുട്ടല്‍; അച്ചടക്ക നടപടി വൈകുന്നു
backup
March 21 2017 | 03:03 AM
ഷൊര്‍ണൂര്‍: പട്ടാമ്പി സി.പി.ഐ മണ്ഡലം കമ്മറ്റി ഓഫിസില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയ സംഭവത്തില്‍ പാര്‍ട്ടി അച്ചടക്ക നടപടി വൈകുന്നതില്‍ സാധാരണപ്രവര്‍ത്തകര്‍ക്ക് അതൃപ്തി. കഴിഞ്ഞമാസം 16ന് വൈകിട്ട് നാലരയോടെയാണ് ഓഫിസിലും പരിസരത്തും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ഒരു മാസം പിന്നിട്ടിട്ടും എറ്റുമുട്ടിയ പ്രവര്‍ത്തകരുടെ പേരില്‍ അച്ചടക്ക നടപടി എടുക്കാത്തതാണ് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകയുന്നത്.
പാര്‍ട്ടിയുടെ യശസ്സിനേയും അന്തസ്സിനേയും അപകീര്‍ത്തിപെടുത്തുന്ന സംഭവമായിരുന്നു ഏറ്റുമുട്ടല്‍. അതേസമയം പട്ടാമ്പി മണ്ഡലം കമ്മിറ്റിയോടും പ്രവര്‍ത്തകരോടും ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചതായി അറിയുന്നു.
ഒട്ടുമിക്ക പ്രവര്‍ത്തകര്‍ക്കും അച്ചടക്ക നടപടി ഉണ്ടാകും എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."