ഭിന്നശേഷി വിദ്യാര്‍ഥികളെ ആദരിച്ചു
പനമരം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ ഭിന്നശേഷി വിദ്യാര്‍ഥികളെയും കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുന്നവരേക്കാളും ആദരിക്കപ്പെടേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന് അദ്ദേഹം പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള നിയമനം ലഭിക്കാതിരുന്നിട്ടും കുട്ടികളെ ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചതിന് റിസോഴ്‌സ് അധ്യാപകരെ യോഗം അഭിനന്ദിച്ചു. അധ്യാപകരുടെ നിയമനം ത്വരിതഗതിയിലാക്കണമെന്നും സേവന വേതന വ്യവസ്ഥകള്‍ കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ആര്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ ജോഷി, ജില്ലാ ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍ അബ്ദുല്‍ അസീസ്, ഡോ. നിധിന്‍, ഷിബു, പ്രസന്ന, എം.കെ ജിഷബിന്ദു, റിസോഴ്‌സ് അധ്യാപകര്‍, ഭിന്നശേഷി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."