മംഗളഗിരി-മാര്‍മല അരുവി റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : 2012 ല്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പി എം ജി എസ വൈ പദ്ധതി പ്രകാരം ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തീക്കോയി ഗ്രാമ പഞ്ചായത്തിലെ മംഗളഗിരി - മാര്‍മല അരുവി റോഡിന്റെ ഉദ്ഘാടനം മംഗളഗിരിയില്‍ നടന്നു.
4,29,05,225 രൂപയാണ് പദ്ധതി തുക. പി എം ജി എസ് വൈ പദ്ധതി പ്രകാരം റോഡിന് അഞ്ച് വര്‍ഷത്തെ മെയിന്റന്‍സ് ഗ്യരണ്ടിയാണുള്ളത്.റോഡ് പൂര്‍ത്തീകരിച്ചതോടെ നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങളാണ് മാര്‍മല അരുവി സന്ദര്‍ശനത്തിനായി ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. സമീപ ടൂറിസറ്റ് കേന്ദ്രങ്ങളായ വാഗമണ്‍, ഇല്ലിക്കല്ല് ഇലവീഴാപൂഞ്ചിറ എന്നിവയോടൊപ്പം മാര്‍മല അരുവിയും പ്രധാന വിനോദ സഞ്ചാര കേന്ദരമായി മാറിയിരിക്കുകയാണ്.പി സി ജോര്‍ജ്ജ് എം .എല്‍. എ അധ്യക്ഷനായി. യോഗത്തില്‍ ആന്റോ ആന്റണി എം പി റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.വിനോദ സഞ്ചാര കേന്ദ്രമായ മാര്‍മല അരുവിയില്‍ ടൂറിസ്റ്റുകളുടെ സന്ദര്‍ശനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആന്റോ ആന്റണി എം പി യും ,പി സി ജോര്‍ജ്ജ് എം എല്‍ എ യും സമ്മേളനത്തില്‍ അറിയിച്ചു.ആര്‍ പ്രേംജി, കെ സി ജെയിംസ്, ലിസ്സി സെബാസ്റ്റ്യന്‍, കെ എഫ് കുര്യന്‍, ബിനോയി ജോസഫ്, രോഹിണി ഭായി ഉണ്ണിക്യഷ്ണന്‍സ റോഷ്‌നി ടോമി, ഫ. ജോസഫ് മൈയിലപറമ്പില്‍, ദീപേഷ് പി ജി, സി എസ് ഷംസുദ്ദീന്‍, ലീലാമ്മ ജോര്‍ജ്ജുകുട്ടി, ജെസ്സി തോമസ്, നൈസമ്മ ജോര്‍ജ്ജ്, വിജയമ്മ ഗോപി, പി മുരുകന്‍, ഷൈനി ബേബി, ആന്‍സി ജെസ്റ്റിന്‍, എം ഐ ബേബി, ഷാജന്‍ പുറപ്പന്താനം, പയസ് കവളംമാക്കല്‍, കെ കെ പരീക്കൊച്ച്, പി ജെ ജോസ്‌കുഞ്ഞ്, അഡ്വ. വി എം മുഹമ്മദ് ഇല്യാസ്, പി വി വറുഗ്ഗീസ്, തോമസ് മാത്യു, റ്റി ഡി മോഹനന്‍, ബേബി കുന്നത്ത്, എ ജെ ജോര്‍ജ്ജ്, റെസ്സി ജോര്‍ജ്ജ്, സുരേഷ്‌കുമാര്‍ വി, കെ പി സോമന്‍, കെ ഐ ഐസക്ക്, ജിറ്റ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."