മുക്കത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
മുക്കം: കാറില്‍ കടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം മുക്കത്ത് പിടികൂടി. ഹാന്‍സ്, കൂള്‍ ഉള്‍പ്പടെ 17,500 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളാണ് മുക്കം പൊലിസ് പിടികൂടിയത്. ഇവയ്ക്ക് വിപണിയില്‍ 8 ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലിസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് തച്ചംപൊയില്‍ സ്വദേശി കുറ്റിക്കാട്ടില്‍ റിയാസ് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 14 എല്‍ 9900 നമ്പര്‍ ടയോട്ട എട്ടിയോസ് കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയിലും അകത്തും ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉല്‍പന്നങ്ങള്‍.
13 ചാക്കുകളില്‍ ഹാന്‍സും 2 ചാക്കുകളില്‍ കൂളുമായിരുന്നു ഉണ്ടായിരുന്നത്. 5 രൂപക്ക് ലഭിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് 50 മുതല്‍ 60 രൂപക്ക് വരെയാണ് വില്‍പന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. ജില്ലയില്‍ വന്‍തോതില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായും ഇതിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശേരി ഡി.വൈ.എസ്.പി സജീവന്റെ നിര്‍ദേശ പ്രകാരം മുക്കം എസ്.ഐ അഭിലാഷ്, ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ രാജീവ് ബാബു, ഷിബില്‍ ജോസഫ്, ഹരിദാസന്‍, മുക്കം എ.എസ്.ഐ ജയമോദ്, ഷഫീഖ് നീലിയാനിക്കല്‍, രാഹുല്‍, ബേബി മാത്യു, പ്രദീപന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കം ടൗണില്‍ വച്ച് വാഹനവും പുകയില ഉല്‍പന്നങ്ങളും പിടികൂടിയത്.
ജില്ലയില്‍ അടുത്ത കാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ നിരോധിത പുകയില ഉല്‍പന്ന വേട്ടയാണിത്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."