കരുണാ ഭവനിലെ അന്തേവാസികള്‍ക്ക് കൈത്താങ്ങായി ഫെയ്സ് ബുക്ക് കൂട്ടായ്മ
രാജാക്കാട്: ഫെയ്സ് ബുക്ക് കൂട്ടായ്മയായ സഞ്ചാരിയുടെ നേതൃത്വത്തില്‍ രാജാക്കാട് കള്ളിമാലി കരുണാഭവനിലെ അന്തേവാസികള്‍ക്ക് തലയണകള്‍ എത്തിച്ച് നല്കി. മൂന്നരലക്ഷത്തിലധികം അംഗങ്ങളുള്ള ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് സഞ്ചാരി. പ്രകൃതിയോടൊപ്പം സഞ്ചാരം, പ്രകൃതി സംരക്ഷണത്തിനൊപ്പം യാത്രയാകു എന്ന മുദ്രാവാക്യമുയര്‍ത്തി പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിന് പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ഫെയ്സ്ബുക്ക് കൂട്ടായ്മ ഇതിനോടകം നിരവധിയായ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. വാര്‍ദ്ധക്യത്തില്‍ അനാഥത്വം പേറേണ്ടി വന്നവര്‍ക്ക് കാരുണ്യത്തിന്റെ തണലായി നില്ക്കുന്ന കരുണാഭവനെ കുറിച്ചും ഇവര്‍ ഫെയ്സ് ബുക്കില്‍ നിന്നുമാണ് അറിഞ്ഞത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷിക്കുകയും അംഗങ്ങളുടെ നേതൃത്വത്തില്‍ ഇവിടെയെത്തി എണ്‍പത്തിയെട്ടോളം വരുന്ന അന്തേവാസികള്‍ക്ക് തലയണകള്‍ എത്തിച്ച് നല്‍കുകയുമായിരുന്നു. കരുണാഭനിലെത്തിയ പ്രവര്‍ക്കര്‍ കരുണാഭവന് മാനേജിംഗ് ട്രസ്റ്റി ട്രീസാ തങ്കച്ചന് തലയണകള്‍ കൈമാറി. സഞ്ചാരി ഇടുക്കി യൂണിറ്റിന്റെ അംഗങ്ങളായ ശ്യാം തങ്കച്ചന്, ജിജോ വി ജോര്‍ജ്ജ്, ദീപക് ജോസഫ്, കെ ജി ബിനീഷ്, ലിബിന് ജോസ്, ഇ പി റോയി, സുരേഷ് എസ് നായര്‍, ജെയിംസ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കരുണാഭവനില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."