എസ്.കെ.എസ്.ബി.വി ജ്ഞാനതീരം: മുഹമ്മദ് സാബിതിന് ഒന്നാം റാങ്ക്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സേര്‍ച്ച് സംസ്ഥാനതല ജേതാക്കളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങളാണ് വിജയികളെ പ്രഖ്യാപിച്ചത്.
കണ്ണൂര്‍ തുവ്വക്കുന്ന് റെയ്ഞ്ചിലെ മഅ്ദനുല്‍ ഉലൂം മദ്‌റസാ വിദ്യാര്‍ഥി മുഹമ്മദ് സാബിത്, മലപ്പുറം ഈസ്റ്റ് ജില്ലയിലെ മമ്പാട് റെയ്ഞ്ചിലെ നൂറുല്‍ ഹുദാ മദ്‌റസയിലെ കെ. അര്‍ശദ്, മലപ്പുറം വെസ്റ്റ് ജില്ലയിലെ ചെമ്മാട് റെയ്ഞ്ചിലെ ഇസ്‌ലാമിയ്യ മദ്‌റസയിലെ അസീല്‍ കുന്നുമ്മല്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ക്ക് അര്‍ഹരായി. സംസ്ഥാനത്തിനകത്തും പുറത്തുമായി നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത യൂനിറ്റ്, റെയ്ഞ്ച് മത്സരങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിഭകളാണ് സംസ്ഥാനതല മത്സരത്തില്‍ മാറ്റുരച്ചത്. റിട്ടണ്‍ ടെസ്റ്റ്, അഭിരുചി പരീക്ഷ, ഇന്റര്‍വ്യൂ, യാത്രാനുഭവം, ലീഡേഴ് ടോക്ക് തുടങ്ങിയ വിവിധ സെഷനുകളിലായി കാസര്‍കോട് ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസയില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ നിന്ന് 30 പേരെയാണ് ജേതാക്കളായി പ്രഖ്യാപിച്ചത്.
മുഹമ്മദ് സ്വാലിഹ് (മലയമ്മ, കോഴിക്കോട്), മുഹമ്മദ് (ഇരിട്ടി, കണ്ണൂര്‍), സഹല്‍ ശാഹിദ് (താഴേക്കോട്, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ശബീല്‍ (അനങ്ങനടി, പാലക്കാട്), ഫാരിശ് (മാതമംഗലം, കണ്ണൂര്‍), മുഹമ്മദ് നജാത്ത് (പള്ളങ്കോട്, കാസര്‍കോട്), നസ്‌റുദ്ദീന്‍ (പട്ടര്‍കുളം, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ഫര്‍ഹാന്‍ (തളിപ്പറമ്പ്, കണ്ണൂര്‍), മുഹമ്മദ് ശാമില്‍ (മാടായി, കണ്ണൂര്‍), മുഹമ്മദ് അനസ് (കള്ളാര്‍, കാസര്‍കോട്), റിസ്‌വാന്‍ (മാടായി, കണ്ണൂര്‍), മുഹമ്മദ് സിനാന്‍ (മോങ്ങം, മലപ്പുറം ഈസ്റ്റ്), മിറാസ് കബീര്‍ (കൊയിലാണ്ടി, കോഴിക്കോട്), മുഹമ്മദ് മുസ്തഫ (നെല്ലായ, പാലക്കാട്), മുഹമ്മദ് ശമീം (കടുങ്ങല്ലൂര്‍, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് ആസിഫ് (ചപ്പാരപ്പടവ്, കണ്ണൂര്‍), അബ്ദുല്‍ അഫുവ്വ് (നീലേശ്വരം, കാസര്‍കോട്), നൗശിന്‍ മുഹമ്മദ് (തളിപ്പറമ്പ് ഈസ്റ്റ്, കണ്ണൂര്‍), അഖില്‍ ഇര്‍ഫാന്‍ (ചലവറ, പാലക്കാട്), ഫര്‍ഹാന്‍ മുഹമ്മദ് (എടപ്പാള്‍, മലപ്പുറം വെസ്റ്റ്), മുര്‍ശിദ് മുഹമ്മദ് (രണ്ടത്താണി, മലപ്പുറം വെസ്റ്റ്), ഇര്‍ശാദ് (വണ്ടൂര്‍, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് സിനാന്‍ പി.കെ. (മാതമംഗലം, കണ്ണൂര്‍), അബൂഅജ്‌നാസ് (ഓമാനൂര്‍, മലപ്പുറം ഈസ്റ്റ്), അബ്ദുല്‍ ബാസിത് (പെരുമ്പട്ട, കാസര്‍കോഡ്), റിശാദലി (മമ്പാട്, മലപ്പുറം ഈസ്റ്റ്), മുഹമ്മദ് സബീഹ് (കമ്പില്‍, കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാന ജേതാക്കള്‍ക്കാവശ്യമായ ശില്‍പശാലകളും തുടര്‍പരിശീലന പദ്ധതികളും നല്‍കുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."