മണിയൂരില്‍ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരേ നാട്ടുകാര്‍ രംഗത്ത്
വടകര: മണിയൂര്‍ ഹൈസ്കൂളിനു സമീപം താവളമാക്കുന്ന മദ്യ, മയക്കുമരുന്നു സംഘങ്ങള്‍ക്കെതിരേ ജനകീയ കര്‍മസമിതിയുമായി നാട്ടുകാര്‍ രംഗത്ത്. ഇവിടെ പുറത്തു നിന്നെത്തുന്ന സംഘങ്ങള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയാണു കഞ്ചാവ് വിതരണം ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കു നേരെ പൂവാല ശല്യവും വ്യാപകമാകുന്നതായി പരാതിയുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും പങ്കെടുത്ത യോഗത്തിലാണു കര്‍മസമിതി രൂപീകരിച്ചത്. വിഷയത്തില്‍ പൊലിസിന്റെ സഹായം തേടുന്നതോടൊപ്പം പരിശോധന നടത്താനും കര്‍മസമിതി തീരുമാനിച്ചു. യോഗത്തില്‍ കെ.വി സത്യന് അധ്യക്ഷനായി. പുതുക്കുടി മീത്തല്‍ നവനീത, എം. വേണുഗോപാല്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.വി സത്യന് (ചെയര്മാന്), എം.പി നാരായണന് (വൈ. ചെയര്മാന്), പി.എന്‍ മനോജ് (കണ്‍വീനര്‍), എന്‍.എം സത്യന്(ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."