HOME
DETAILS
MAL
മാനന്തവാടിയിലെ സ്കൂള്‍ ബസുകളുടെ പരിശോധന 23ന്
backup
May 20 2018 | 02:05 AM
മാനന്തവാടി: 2018-19 അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ മാനന്തവാടി താലൂക്കിലെ സ്കൂള്‍ ബസുകളുടെ പരിശോധന 23ന് തോണിച്ചാല്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍വച്ച് നടത്തുമെന്ന് മാനന്തവാടി ജോ. ആര്.ടി.ഒ സാജു അറിയിച്ചു.
രാവിലെ 8.30ന് പരിശോധന ആരംഭിക്കും. താലൂക്കിലെ എല്ലാ സ്കൂളുകളും സ്കൂള്‍ ബസുകള്‍ അറ്റകുറ്റപണികള്‍ തീര്‍ത്ത് പരിശോധനക്ക് ഹാജരാക്കി മോട്ടോര്‍ വാഹന വകുപ്പ് നല്കുന്ന പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണ്. സ്റ്റിക്കര്‍ പതിക്കാത്ത പരിശോധനക്ക് വിധേയമാക്കാത്ത വാഹനങ്ങള്‍ കുട്ടികളെ കയറ്റി സര്‍വസ് നടത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജോയിന്റ് ആര്.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."