ഏപ്രില്‍ മുതല്‍ മെയില്‍-എക്സ്പ്രസ് നിരക്കില്‍ രാജധാനി, ശദാബ്ദി വണ്ടികളില്‍ യാത്ര ചെയ്യാം
ന്യൂഡല്‍ഹി: മെയില്‍- എക്സ്പ്രസ് ട്രെയിന്‍ നിരക്കുകളില്‍ രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ സഞ്ചരിക്കാന്‍ അവസരമൊരുക്കി റെയില്‍വ്വേ. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ സ്കീം നിലവില്‍ വരിക.
വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അടുത്ത ട്രെയിനില്‍ ഇതേ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് പുതിയ സ്കീമിലൂടെ നടപ്പാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈ അവസരം വേണമോയെന്നു തീരുമാനിക്കാം.
മെയില്‍- എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ടിക്കറ്റെടുക്കുകയും ഇതില്‍ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് കയറാതെ വരികയും ചെയ്താല്‍ പിന്നാലെ വരുന്ന പ്രീമിയര്‍ ട്രെയിനുകളില്‍ ഒഴിവുണ്ടെങ്കില്‍ അധിക നിരക്കു നല്‍കാതെ യാത്ര ചെയ്യാം. വികല്‍പ്പ് എന്ന പദ്ധതിപ്രകാരമാണിത്. രാജധാനി, ശതാബ്ദി, ദുരന്തോ തുടങ്ങി എല്ലാ പ്രത്യേക ട്രെയിനുകളിലും സുവിധ ട്രെയിനുകളിലും സീറ്റ് ഒഴിവുണ്ടെങ്കില്‍ ഈ അവസരം ലഭിക്കും.
ടിക്കറ്റ് കണ്‍ഫേം ആവാത്തതിനാല്‍ മെയില്‍-എക്സ്പ്രസ് ട്രെയിനുകളില്‍ വ്യാപകമായ ക്യാന്സലേഷന് വരുന്നതിനെത്തുടര്‍ന്നാണ് നടപടി. ഓരോ വര്‍ഷവും ഇങ്ങനെ 7500 കോടിയോളം രൂപയുടെ ടിക്കറ്റുകളാണ് കാന്‍സല്‍ ചെയ്യുന്നത്. പ്രീമിയര്‍ ട്രെയിനുകളിലെ ബെര്‍ത്തില്‍ ഒഴിവു വരുന്നതിനനുസരിച്ചായിരിക്കും ഈ മാറ്റമുണ്ടാവുക.
ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. വെയിറ്റിങ് ലിസ്റ്റിലാണെങ്കില്‍ അടുത്ത ട്രെയിനിന് പരിഗണിക്കണോയെന്ന ഒപ്ഷനില്‍ സമ്മതം നല്കിയാല് മാത്രം മതി. അടുത്ത ട്രെയിനില്‍ യാത്രാ സൗകര്യം ലഭിച്ചാല്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ എസ്.എം.എസ് സന്ദേശമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."