വടക്കനാട് കൊമ്പന്‍ കൃഷിയിടത്തില്‍; ആന ഓടിച്ച കര്‍ഷകന് പരുക്ക്
സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിന്നിടെ ആന ഓടിച്ച് കര്‍ഷകന് പരുക്ക്. വടക്കനാട് കഥങ്ങത്ത് വിശ്വനാഥനാണ് പരുക്കേറ്റത്. കാട്ടാനശല്യം രൂക്ഷമായ വടക്കനാട് കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം.
സ്ഥിരം ശല്യക്കാരനായ ആനയാണ് കൃഷിയിടത്തിലെത്തിയത്. തുടര്‍ന്ന് കര്‍ഷകരായ വിശ്വനാഥനും പൂതിയോണി പ്രേമന്‍, ബിനുരാജ്, പുളിയാടി വിശ്വനാഥന്‍, ജയരാജന്‍ എന്നിവര്‍ ചേര്‍ന്ന് ആനയെ തുരത്തുന്നതിനിടെ ആന ഇവര്‍ക്ക് നേരെ തിരിയുകയായിരുന്നു.
ഇതോടെ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ ഓടുന്നതിനിടെയാണ് വിശ്വനാഥന് വീണ് പരുക്കേറ്റത്. വീഴ്ചയില്‍ തലയ്ക്കും കാലിനും മുഖത്തും പരുക്കേറ്റിട്ടുï്. ഇയാളെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന വടക്കനാട് മേഖലയില്‍ പതിവായെത്തുന്ന ആന വ്യാപക നാശമാണ് വരുത്തുന്നത്. വന്യ മൃഗശല്യം രൂക്ഷമായതോടെ നേരത്തെ വടക്കനാട് ഗ്രാമ സംരക്ഷണ സമിതി സമരം നടത്തുകയും പ്രതിരോധ സംവിധാനങ്ങളൊരുക്കുന്നത് സംബന്ധിച്ച് പദ്ധതി തയാറാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ മെല്ലപ്പോക്ക് തുടരുന്നതില്‍ പ്രതിഷേധിച്ച് സമിതി രïാം ഘട്ട സമരത്തിന് തയാറെടുക്കുന്നതിടെയാണ് വീïും ആനയുടെ ആക്രമണമുïായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."