സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ എത്തിയ യുവാക്കള്‍ ജീവനക്കാരിയുടെ മാല പൊട്ടിച്ചു
കുന്നംകുളം: പെരുമ്പിലാവിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനെ എത്തിയ യുവാക്കള്‍ ജീവനക്കാരിയുടെ മാല പൊട്ടിച്ചെടുത്തു. പെരുമ്പിലാവ് പ്രിയദര്‍ശിനിയിലെ പി.ആര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം.
കടയില്‍ കൊരട്ടിക്കര സ്വദേശിനിയായ അനു അനീഷ് എന്ന ജീവനക്കാരി മാത്രമാണുണ്ടായിരുന്നത്. ബൈക്കിലെത്തിയ രണ്ടുപേര്‍ കടയില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി പുറത്തു പോയി, പിന്നീട് ഇതിലൊരാള്‍ തിരിച്ചെത്തി ബോട്ടില്‍ ശീതള പാനിയം വാങ്ങി പുറത്തിറങ്ങിയശേഷം തിരിച്ചുവന്നു അത് മാറ്റാന്‍ ആവശ്യപെട്ടു, ഇവര്‍ കുപ്പി മാറ്റുന്നതിനിടയില്‍ മാല പൊട്ടിച്ചെടുത്ത് സ്റ്റാര്‍ട്ട് ചെയ്ത ബൈക്കില്‍ കയറി രക്ഷപെടുകയായിരുന്നു. ഇരുവരും മുഖം ടവ്വല്‍ കൊണ്ട് കെട്ടിയിരുന്നതായും പറയുന്നു. ഒരു പവന്‍ തൂക്കമുള്ള മാലയാണ് പൊട്ടിച്ചെടുത്തത്.
മോഷ്ടാക്കളുടെ ചിത്രം സ്ഥാപനത്തില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കൊരട്ടിക്കര സ്വദേശി ദിവാരന്റെ ഉടമസ്ഥതയിലുള്ള താണ് സ്ഥാപനം, മോഷണം സംബന്ധിച്ച് കുന്നംകുളം പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."