പന്നി വളര്‍ത്തല്‍ കേന്ദ്രം ഉടമയ്‌ക്കെതിരേ അന്വേഷണം ഊര്‍ജിതമാക്കി
നെടുമ്പാശ്ശേരി: നാട്ടുകാരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും മാരകായുധങ്ങളുമായി ആക്രമിച്ച അനധികൃത പന്നി വളര്‍ത്തല്‍ കേന്ദ്രം ഉടമയെയും സഹോദരനെയും പിടികൂടുന്നതിനായി പൊലിസ് നടപടികള്‍ ആരംഭിച്ചു. കുന്നുകര ആറ്റുപുറം മഞ്ഞളി വീട്ടില്‍ ബാബു, സഹോദരന്‍ ഷാന്റി എന്നിവര്‍ക്കെതിരെയാണ് ചെങ്ങമനാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം.
ഗ്രാമ പഞ്ചായത്തിന്റെയോ മൃഗ സംരക്ഷണ വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഇവര്‍ കുറ്റിപ്പുഴ കട്ടന്‍ മുള ഭാഗത്ത് പന്നി ഫാം നടത്തി വന്നിരുന്നത്. വിമാനത്താവളത്തില്‍ നിന്നും നെടുമ്പാശ്ശേരി കേന്ദ്രീകരിച്ചുള്ള വന്‍ ഹോട്ടലുകളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളും ലോഡ് കണക്കിന് ഇവിടേക്ക് എത്തിച്ചുതുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം അടക്കമുള്ള നാട്ടുകാരുമാണ് കഴിഞ്ഞ ദിവസം ഫാം ഉടമയുടെ നേതൃത്വത്തില്‍ അക്രമത്തിനിരയായത്.
പുറത്ത് നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം ഇവിടെ വിതറി കിടക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിനും അനധികൃത പന്നി വളര്‍ത്തല്‍ ഫാമിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്രുടെ നേതൃത്വത്തില്‍ ഇന്നലെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ്രഗാമ പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍,മെമ്പര്‍ ഷീബ പോള്‍സന്‍ ജനകീയ സമിതി നേതാക്കളായ ഷിബി പുതുശ്ശേരി.പി.ഡി.ജോസി എന്നിവരുടെ നേതൃത്വത്തില്‍ ഫാമില്‍ സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."