എന്റെ വീട് ഭവന പദ്ധതി: സംസ്ഥാന തല വായ്പാ വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
പാലക്കാട്: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ 'എന്റെ വീട്' ഭവന പദ്ധതിയുടെ വായ്പാ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 21 രാവിലെ 9.30ന് പാലക്കാട് ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്ക ക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യം വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാവും. എം.ബി.രാജേഷ് എം.പി മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും ഷാഫി പറമ്പില്‍ എം.എല്‍.എ. സ്വയം തൊഴില്‍ വായ്പാ വിതരണവും നിര്‍വഹിക്കും.
കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനുവേണ്ടി വിവിധ വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്ന കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഭവന രഹിതരുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ച ഭവന നിര്‍മാണ വായ്പാ പദ്ധതിയാണ് 'എന്റെ വീട'്.
ബ്യൂറോ ഓഫ് പബ്‌ളിക് എന്റര്‍പ്രൈസസിന്റെ 2016-17 അവലോകന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാനങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 403 കോടി രൂപയുടെ വായ്പയാണ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തത്.ഈ സാമ്പത്തിക വര്‍ഷം 450 കോടിയാണ് വായ്പയായി വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നത്.
പദ്ധതിയിലൂടെ 7.50 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ 'എന്റെ വീട്' വായ്പ പദ്ധതിയിലൂടെ അനുവദിക്കും. ഭവന നിര്‍മ്മാണത്തിന് വേണ്ടി ഗ്രാമപ്രദേശത്ത് ആറ് സെന്റും നഗരപ്രദേശത്ത് അഞ്ച് സെന്റും ഭൂമി സ്വന്തമായുള്ളവര്‍ക്ക് വായ്പ ലഭിക്കും. കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫിന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട സ്വന്തമായി ഭൂമിയുള്ള ഗുണഭോക്താക്കള്‍ക്ക് ഭവനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ധനസഹായത്തിന് പുറമേ ആവശ്യമുള്ള തുക കണ്ടെത്തുന്നതിനും ഈ പദ്ധതി ഉപയോഗപ്പെടും.
എം.എല്‍.എ. മാരായ കെ.കൃഷ്ണന്‍ കുട്ടി, പി.ഉണ്ണി, എം.ഷംസുദീന്‍, കെ.ബാബു, മുഹമ്മദ് മുഹസിന്‍,് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ ്ബാബു, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സംഗീത് ചക്രപാണി, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സ പ്രമീള ശശിധരന്‍, കെ.എസ്.ബി.സി.ഡി.സി ഡയറക്ടര്‍മാരായ ഗോപി കോട്ടമുറിയ്ക്കല്‍, എ.പി.ജയന്‍, എ.മഹേന്ദ്രന്‍, റ്റി.കണ്ണന്‍, സുരേഷ് കുമാര്‍ പി.എന്‍, പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ രാജേശ്വരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സെയ്തലവി, ജനറല്‍ മാനേജര്‍ (പ്രോജക്ട്‌സ്) ആനക്കൈ ബാലകൃഷ്ണന്‍ എന്നിവരും പങ്കെടുക്കും. കോര്‍പ്പറേഷന്‍ മാനേജിങ്് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌ക്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."