HOME
DETAILS

രാജ്യവിരുദ്ധ പ്രവര്‍ത്തനം: സഊദിയില്‍ ഏഴു പേര്‍ അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റിനു സാധ്യത

  
backup
May 20 2018 | 17:05 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d-2

റിയാദ്: രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നു സഊദിയില്‍ ഏഴു പേരെ സുരക്ഷാ വിഭാഗം അറസ്റ്റു ചെയ്തു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇവര്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ കരുക്കള്‍ നീക്കിയിരുന്നത്. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ തങ്ങളുടെ ആളുകളെ പ്രതിഷ്ഠിച്ചു ഭരണ രംഗം തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള നീക്കമാണ് തകര്‍ത്തതെന്ന് സഊദി ആഭ്യന്തര വിഭാഗം വ്യക്തമാക്കി. അറസ്റ്റു ചെയ്തവരെ ബന്ധപ്പെട്ട വകുപ്പുകള്‍ ചോദ്യം ചെയ്തു വരികയാണ്.

രാജ്യവിരുദ്ധ പ്രവര്‍ത്തനം നിരീക്ഷനായുള്ള പ്രത്യേക വിഭാഗമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷിക്കുകയും വിവിധ കേന്ദ്രങ്ങളിലുള്ള കഴിവും സ്വാധീനവും ഉപയോഗപ്പെടുത്തി മതകാര്യ മേഖലകളിലും രാജ്യത്തെ മറ്റു മേഖലകളിലും സംഘം നുഴഞ്ഞു കയറാനുള്ള ശ്രമവുമാണ് സംഘം നടത്തിയെന്നു സ്‌റ്റേറ്റ് സുരക്ഷാ വക്താവ് വ്യക്തമാക്കിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗവണ്മെന്റ് തലങ്ങളിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ തങ്ങള്‍ക്ക് വേണ്ട ആളുകളെ പ്രതിഷ്ടിക്കാനായി പുറത്തെ മറ്റു ശക്തികളുമായി ബന്ധപ്പെട്ടതായി തെളിവുകള്‍ ലഭിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷാ സ്ഥിരതയെ തകര്‍ക്കുക, അതിന്റെ സാമൂഹ്യ സുരക്ഷിതത്വം, ദേശീയ ഐക്യത്തിന് ദോഷം ചെയ്യല്‍ എന്നിവ ലക്ഷ്യമിട്ടുകൊണ്ട് വിദേശത്ത് നിന്നും സാമ്പത്തിക പിന്തുണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിദ്വേഷം, വിഭജനം എന്നിവയില്‍ നിന്നും മാറി നിന്ന് ഐക്യപ്പെടേണ്ടതും അതിലൂടെ ശക്തിപ്പെടേണ്ടതിന്നും ദേശീയ ഐക്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഭരണ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 12 ന്റെ അടിസ്ഥാന തത്വം നിഷ്‌കര്ഷിക്കുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു. സംഘത്തിന് സഹായകരമായി പ്രവര്‍ത്തിച്ച മുഴുവന്‍ ശക്തികളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ തുടരന്വേഷണം തുടരുകയാണെനും സുരക്ഷാ വക്താവ് കൂട്ടിച്ചേര്‍ത്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago