HOME
DETAILS

ഉംറ: ഇതുവരെയെത്തിയത് 57 ലക്ഷം തീര്‍ഥാടകര്‍

  
backup
May 20 2018 | 18:05 PM

%e0%b4%89%e0%b4%82%e0%b4%b1-%e0%b4%87%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b0%e0%b5%86%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-57-%e0%b4%b2%e0%b4%95%e0%b5%8d

 

റിയാദ്: ഈ വര്‍ഷം ഇതുവരെയായി ആറു മില്യനടുത്ത് വിശ്വാസികള്‍ ഉംറ തീര്‍ഥാടനത്തിനായി എത്തി.
മുഹറം ഒന്നു മുതല്‍ റമദാന്‍ തുടങ്ങുന്നതു വരെയുള്ള കണക്കുകള്‍ പ്രകാരം 5735830 തീര്‍ഥാടകരാണ് വിശുദ്ധ ഉംറ നിര്‍വഹിക്കാനായി പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവിന് റമദാന്‍ തുടങ്ങിയതോടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാളും വര്‍ധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കരമാര്‍ഗം അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാനും എമിഗ്രേഷന്‍ നടപടികള്‍ എളുപ്പമാക്കാനും വിവിധ സേവനങ്ങള്‍ക്കുമായി മദീനത്തുല്‍ ഹുജ്ജാജുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ കര, വ്യോമ മാര്‍ഗം എത്തുന്നവരുടെ നടപടികള്‍ക്കും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം, ഉംറ വിസയില്‍ എത്തുന്ന വിശ്വാസികള്‍ നിശ്ചിത കാല ശേഷം തിരിച്ചു പോകണമെന്നു പാസ്‌പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഉംറ വിസയിലുള്ളവര്‍ മക്ക,മദീന, ജിദ്ദ നഗരികള്‍ക്ക് പുറത്തുപോകുന്നതിനും അനുവാദമില്ല. റമദാനില്‍ ഇരു ഹറമുകള്‍ക്ക് പരിസരങ്ങളിലുള്ള ലോഡ്ജുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലോഡ്ജുകളുടെ വാടകയിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  10 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  10 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  10 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  10 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  10 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  10 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  10 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  10 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago