'റിയാസ് മുസ്‌ലിയാര്‍ കൊലപാതകം' ഇരുട്ടില്‍ സമാധാനം തകര്‍ക്കാനുള്ള ഗൂഢശക്തികളെ തിരിച്ചറിയണം: എസ്.കെ.എസ്.എസ്.എഫ്
പാലക്കാട്: ചൂരി മസ്ജിദിലെ മുഅല്ലിം റിയാസ് മൗലവിയെ ഇരുട്ടിന്റെ മറവില്‍ അതിനിഷ്ഠൂരമായി കൊല ചെയ്ത ഗൂഢശക്തികളെ നീതിപീഠത്തിന്റെ മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവണമെന്ന് എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതപണ്ഡിതന്മാരെ കൊല ചെയ്യുന്നത് കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സമീപകാലങ്ങളില്‍ നടന്ന കൊലപാതകങ്ങളിലെ പ്രതികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നതും ശിക്ഷ നടപ്പിലാക്കേണ്ട അധികാരികള്‍ സംരക്ഷകരായി മാറുന്നതും ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ച് വരാന്‍ കാരണമാവുന്നുണ്ട്.
നാട്ടില്‍ കലാപം വിതക്കാനുള്ള ഇത്തരക്കാരുടെ ഗൂഢനീക്കം പരാജയപ്പെടുത്താന്‍ കേരളീയ സമൂഹം ജാതി മത ഭേദമന്യ ഒരുമിച്ച് നില്‍ക്കണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി.
ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, അസ്‌കര്‍ കരിമ്പ, സയ്യിദ് ഉമര്‍ ഫാറൂഖ് തങ്ങള്‍, അബദുര്‍റഹീം ഫൈസി, അന്‍വര്‍ ഫൈസി, സുബൈര്‍ മൗലവി, നിസാബുദ്ദീന്‍ ഫൈസി, ഹിബത്തുല്ല മാരായമംഗലം, അബ്ദുസലാം അശ്‌റഫി, കുഞ്ഞുമുഹമ്മദ് ഫൈസി, സജീര്‍ പാലക്കാട്, മജീദ് മാസ്റ്റര്‍ കൊടക്കാട്, അലിയാര്‍ ഫൈസി, ഷാഫി ഫൈസി, അബ്ദുസ്വമദ് മാസ്റ്റര്‍, ശമീര്‍ മാസ്റ്റര്‍, നാസര്‍ അസ്ഹരി, നിഷാദ് സംബന്ധിച്ചു.
ജില്ലാ സെക്രട്രറി ശമീര്‍ ഫൈസി കോട്ടോപ്പാടം സ്വാഗതവും വര്‍ക്കിങ് സെക്രട്രറി ആരിഫ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."