ഇന്ന് ലോക ജല ദിനം: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കായംകുളം: പാരമ്പര്യ ജലസ്രോതസുകള്‍ മലിനമായതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. ജനം നെട്ടോട്ടമോടുന്നു. കായംകുളം, താമരക്കുളം, ചാരുംമൂട്, വള്ളികുന്നം, ആറാട്ടുപുഴ, കണ്ടല്ലൂര്‍, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളം കിട്ടാതെ ജനം വലയുന്നത്. പല സ്ഥലത്തും കുളങ്ങളും കിണറുകളും വറ്റിവരണ്ട സ്ഥിതിയിലും ജല സ്രോതസുകള്‍ തകര്‍ന്ന നിലയിലുമാണ്. ചില സ്ഥങ്ങളിലാകട്ടെ പൊതു കിണറുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.
താമരക്കുളം, പാലമേല്‍, ന്നൂറനാട് അടക്കമുള്ള പഞ്ചായത്തുകളില്‍ നൂറ കണക്കിന് ജല സ്രോതസുകള്‍ നശിച്ച അവസ്ഥയിലാണ്. ഇവിടങ്ങളിലുള്ള പഞ്ചായത്തുകള്‍ നിര്‍മ്മിച്ച കിണറുകള്‍ ഉണ്ടെങ്കിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകാത്തതും വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാഴ്ത്തിയിരിക്കുകയാണ്. ഈ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം രൂക്ഷമായത് പരിഹരിക്കുന്നതിനായി പാറ്റൂര്‍കുടിവെള്ള പദ്ധതി വര്‍ഷങ്ങളായിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ചുനക്കര താമരക്കുളം നൂറനാട് പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന ചുനക്കരകൊച്ചുചിറ പമ്പ് ഹൗസ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഏതുനിമിഷവും നിലംപതിക്കുന്ന സ്ഥിതിയിലാണ് പമ്പ്ഹൗസ്. വള്ളികുന്നം പഞ്ചായത്തില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും പ്രദേശവാസികള്‍ക്ക് ആവശ്യമായ വെള്ളം കിട്ടുന്നില്ലെന്നാണ് ആക്ഷേപം. രാമന്‍ചിറയിലും പരിയാരത്തകുളങ്ങരയിലുമുള്ള പദ്ധതികളില്‍ നിന്നുമാണ് കുടിവെളളം വിതരണം നടത്തുന്നത്. എന്നാല്‍ ഇവിടെനിന്നു പമ്പുചെയ്യുന്ന വെള്ളം ഉയര്‍ന്നപ്രദേശങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് പരാതി. വള്ളികുന്നം ചിറയില്‍ 35 ലക്ഷം രൂപ മുടക്കി നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതി നിലച്ച മട്ടിലാണ് ഇപ്പോള്‍.
പദ്ധതിയുടെ ആദ്യഘട്ടമായ കിണറിന്റെ പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആദിക്കാട്ടുകുളങ്ങരയിലും കുടിള്ളെ ക്ഷാമം രൂക്ഷമാണ്. മഴക്കാലം ആയാല്‍ പോലും ഇവിടങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലമാണ്. കായംകുളത്തെ സ്ഥിതിയും വ്യത്യസ്തമല്ല. കായലോര പ്രദേശമായ പുതുപ്പള്ളി തോട്ടമുഖത്ത് ബോട്ടുജെട്ടി എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷംതന്നെയാണ്. പലവീടുകളിലും കിണറുകളില്‍ നിന്നും കുഴല്‍കിണറുകളില്‍നിന്ന് പോലും വെള്ളകിട്ടാത്ത അവസ്ഥയിലാണ്.
പല വീടുകളിലും പൈപ്പ്‌ലൈന്‍ ഉണ്ടെങ്കിലും അതിലൂടെ ലഭിക്കുന്നതാകട്ടെ ഇഴജന്തുക്കളും, മാലിന്യവും നിറഞ്ഞ വെള്ളമാണ്. ഒരു മാസത്തിനു മുമ്പ് കുടിവെള്ളത്തില്‍നിന്നും പാമ്പിന്‍കുഞ്ഞുകളും, എലിയുടെ ശരീരഭാഗങ്ങളും ആയിരുന്നു ലഭിച്ചത്.
കണ്ടല്ലൂര്‍ പട്ടോളിമാര്‍ക്കറ്റിലും വെളളം കിട്ടാതെ ജനം വലയുന്ന അവസ്ഥയാണ്. നാക്ക് നയ്ക്കാന്‍പോലും ഇവിടങ്ങളില്‍ വെള്ളം കിട്ടാനില്ല. ഉപ്പുവെള്ളത്തിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്നതിനാല്‍ പ്രദേശത്ത് കിണറുകള്‍ ഇല്ല. ആവശ്യക്കാര്‍ക്ക് ദൂരെ ദിക്കുകളില്‍ പോയി വെള്ളം ശേഖരിക്കെണ്ട അവസഥയാണ്. പമ്പുഹൗസും ജലസംഭരണിയും ഉണ്ടെങ്കിലും ഉപയോഗ യോഗ്യമല്ലാത്ത സ്ഥിതിയിലാണ്.
ആറാട്ടുപുഴ ,കായംകുളം ശുദ്ധജല പദ്ധതിയുടെ പ്രയോജനം വേണ്ടരീതിയില്‍ ഈ പ്രദേശത്ത് ലഭിക്കുന്നിലെന്നാണ് പരാതി. പുതുപ്പള്ളിയില്‍ പല ടാപ്പുകളും പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്ന അവസ്ഥയാണ് കാണുന്നത്. ഇത്കാരണം കുടങ്ങളില്‍ വെള്ളം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. പല ടാപ്പുകളില്‍ നിന്നും വെള്ളം ഒഴുകി പോകുന്നത് അധികൃതരെ അറിയിച്ചാലും അവര്‍ തിരിഞ്ഞുനോക്കാറില്ലെന്നുള്ള ആക്ഷേപം ഉണ്ട്. ഇങ്ങനെ വലിയഅളവില്‍ കുടിവെള്ളം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. വിലകൊടുത്ത് കുപ്പിവെള്ളം വാങ്ങികുടിക്കേണ്ട അവസ്ഥയിലാണ ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."