HOME
DETAILS
MAL
തൊഴില്‍പരിശീലനവും തൊഴിലുറപ്പ് കോഴ്സും ആരംഭിച്ചു
backup
March 22 2017 | 03:03 AM
കോഴിക്കോട്: കേന്ദ്രസര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന മൂന്നുമാസത്തെ സൗജന്യ തൊഴില്‍പരിശീലനവും ജോലി ഉറപ്പുനല്‍കുന്ന ഡി.ഡി.യു ജി.കെ.വൈ പദ്ധതി പ്രകാരമുള്ള കോഴ്സുകള്‍ വെള്ളിമാട്കുന്ന് ജെ.ഡി.ടിയില്‍ ആരംഭിച്ചു. പഞ്ചായത്തുകളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് മാര്‍ച്ച് 31വരെ അപേക്ഷിക്കാം. റീട്ടെയില്‍ മാനേജ്മെന്റ്, ഹോട്ടല്‍ മാനേജ്മെന്റ്, ബി.പി.ഒ എന്നിവയാണ് കോഴ്സുകള്‍. ദിവസം നൂറുരൂപ യാത്രാബത്തയും സൗജന്യ യൂണിഫോമും പഠനോപകരണങ്ങളും ലഭിക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.സി.വി.ടി അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 9495273404, 281264579.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."