ലോക വനദിനം കുഞ്ഞോന്‍ ഒറ്റയ്ക്ക് ആചരിച്ചു
ചെട്ടിപ്പടി റെയിവേ ഗേറ്റിനു പടിഞ്ഞാറു ഭാഗം മുതല്‍ ചേളാരി റോഡില്‍ -ഏകദേശം ഒരു കിലോമീറ്റര്‍ വരെ റോഡിന്റെ ഇരു വശങ്ങളിലുമായി ഇരുന്നൂറോളം വൃക്ഷത്തൈകള്‍ ആണ് കുഞ്ഞോന്‍ ഒറ്റയ്ക്ക് വച്ചുപിടിപ്പിച്ചിട്ടുള്ളത്
പരപ്പനങ്ങാടി: മാര്‍ച്ച് 21 നു ലോക വനദിനമായി ആചരിക്കുമ്പോഴും ചെട്ടിപ്പടി സ്വദേശി ആലിക്കകത്തു അബ്ദുല്‍ റസാഖ് എന്ന കുഞ്ഞോന് എന്നും വനദിനമാണ്. ചെട്ടിപ്പടി റെയിവേ ഗേറ്റിനു പടിഞ്ഞാറു ഭാഗം മുതല്‍ ചേളാരി റോഡില്‍ -ഏകദേശം ഒരു കിലോമീറ്റര്‍ വരെ റോഡിന്റെ ഇരു വശങ്ങളിലുമായി ഇരുന്നൂറോളം വൃക്ഷ തൈകള്‍ ആണ് കുഞ്ഞോന്‍ ഒറ്റക്ക് വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഓരോ വനദിനം വരുമ്പോഴും പുതിയ തൈകള്‍ സ്ഥാപിച്ചു കൊണ്ടാണ് കുഞ്ഞോന്‍ വനദിനം ആചരിക്കുക. മഴയത്തും വെയിലത്തും കാലാവസ്ഥക്കനുസരിച്ചു പരിപാലിച്ചുകൊണ്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി കരാറു ജോലിക്കാരനായ കുഞ്ഞോന്‍ വന സംരക്ഷണത്തിലേര്‍പ്പെട്ടിട്ട്. എല്ലാ ദിവസവും ഹോട്ടലുകളിലെ വേസ്റ്റ് വാട്ടര്‍ ബക്കറ്റുകളിലാക്കി എടുത്തു കൊണ്ടുവന്നാണ് ഈ മരങ്ങള്‍ക്കു വെള്ളമൊഴിക്കുന്നത്. മഴക്കാലത്ത് കാറ്റും മഴയും വന്നാല്‍ വീണുപോകാതിരിക്കാന്‍ തെറികളും നാട്ടിയിട്ടുണ്ട്.
തൈകളിലേറെയും പണം കൊടുത്തു വാങ്ങിയിട്ടാണ് വച്ച് പിടിപ്പിച്ചിട്ടുള്ളത്. മാത്രവുമല്ല താല്‍പര്യമുള്ള ഒട്ടേറെ പേര്‍ക്ക് തൈകള്‍ സൗജന്യമായും നല്‍കിയിട്ടുണ്ട്. വന സംരക്ഷണം മാത്രമല്ല സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പക്ഷാഭേദമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞോന്‍ കഴിഞ്ഞ ആറു വര്‍ഷമായി ആനപ്പടി ഗവണ്മെന്റ് എല്‍.പി സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റ് ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."