HOME
DETAILS
MAL
വിഷമില്ലാ പച്ചക്കറിയുമായി പനമരം പൊലിസ്
backup
March 22 2017 | 04:03 AM
പനമരം: വിഷരഹിത പച്ചക്കറി കൃഷിയില്‍ ഒരു കൈനോക്കാന്‍ പനമരം പൊലിസ്. സ്റ്റേഷന് പിന്നിലെ പത്ത് സെന്റ് സ്ഥലത്താണ് പച്ചക്കറിത്തോട്ടമൊരുങ്ങുന്നത്. വെണ്ട, വഴുതന, കക്കരി, പച്ചമുളക്, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് പൊലിസിന്റെ നേതൃത്വത്തില്‍ നിലം ഒരുക്കല്‍ പൂര്‍ത്തിയാക്കിയത്. നടീല്‍ ഉദ്ഘാടനം കല്‍പ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി നിര്‍വഹിച്ചു. മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്ന അന്യസംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി മാരക രോഗങ്ങള്‍ക്ക് വരെ കാണമാകുകയാണെന്നും ഭാവിതലമുറയുടെ ആരോഗ്യകരമായ നിലനില്പിന് വിഷരഹിത പച്ചക്കറി കൃഷി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മീനങ്ങാടി സി.ഐ പളനി, പനമരം എസ്.ഐ വിനോദ്, എ.എസ്.ഐ അബ്ദുല്‍ നാസര്‍, വേലായുധന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."