HOME
DETAILS

ജില്ലയിലെ വനിതാ പൊലിസ് സ്റ്റേഷനും പിങ്ക് പൊലിസും ഫയലില്‍ തന്നെ

  
backup
May 21 2018 | 07:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8


മലപ്പുറം: ജില്ലയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ജില്ലക്ക് അനുവദിച്ച വനിതാ പൊലിസ് സ്റ്റേഷനും പിങ്ക് പൊലിസും ചുവപ്പുനാടയില്‍ തന്നെ. ജില്ലാ ആസ്ഥാനത്ത് വനിതാ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് സര്‍ക്കാരിന്റെ എല്ലാ അനുമതിയും ലഭിച്ചിട്ടും ഇവിടെ സജീകരണങ്ങള്‍ പൂര്‍ണമാകാത്തതാണ് പ്രവര്‍ത്തനമാരംഭിക്കാതിരിക്കാന്‍ കാരണം. മലപ്പുറം ഡിവൈ.എസ്.പി ഓഫിസിനോട് ചേര്‍ന്നുള്ള വനിതാ സെല്‍ കെട്ടിടത്തിന്റെ മുകള്‍നിലയാണ് വനിതാ സ്റ്റേഷന് വേണ്ടി കണ്ടെത്തിയത്.
തസ്തിക സൃഷ്ടിക്കലും വിജ്ഞാപനവുമടക്കം പൂര്‍ത്തിയായിട്ടും കെട്ടിടത്തില്‍ ചെയ്യേണ്ട ചെറിയ പ്രവൃത്തികളുടെ പേരിലാണ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകാതെ നീളുന്നത്. 2014 മേയ് 17നാണ് സംസ്ഥാനത്ത് ആറിടത്ത് വനിത പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ഇതുപ്രകാരം ഇരിങ്ങാലക്കുട, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമായി കഴിഞ്ഞു. എന്നാല്‍ നാല് വര്‍ഷമായി മലപ്പുറത്തെ വനിതാ പൊലിസ് സ്റ്റേഷന്‍ ഫയലില്‍ തന്നെയാണ്.
വനിതാ സ്റ്റേഷനും പിങ്ക് പെട്രോളും ഉടനെ ആരംഭിക്കുമെന്നാണ് രണ്ട് മാസം മുന്‍പ് ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ അറിയിച്ചിരുന്നത്.
നിലവില്‍ വനിതാ സെല്ലില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പിന്നീട് അതത് പൊലിസ് സ്റ്റേഷനുകളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. പല സ്റ്റേഷനുകളിലും മതിയായ വനിതാ പൊലിസുകാരില്ലാത്തത് പരാതിക്കാരായ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ലൈംഗികാതിക്രമം സംബന്ധിച്ച കാര്യങ്ങള്‍ പോലും പുരുഷ പൊലിസുകാരോട് പറയേണ്ട അവസ്ഥയുമുണ്ട്. അതേസമയം വനിത പൊലിസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമായാല്‍ പരാതി സ്വീകരിക്കാനും തുടര്‍നടപടികളെടുക്കാനും സാധിക്കും.

പിങ്ക് പൊലിസ് എന്നു വരും ?

സ്ത്രീകള്‍ക്ക് അടിയന്തര സഹായമെത്തിക്കാനുള്ള സംവിധാനമായ പിങ്ക് പൊലിസ് പദ്ധതി ജില്ലയില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമായിട്ടില്ല. വനിതാ സ്റ്റേഷനോട് ചേര്‍ന്ന് തന്നെ പിങ്ക് പൊലിസിനുള്ള സംവിധാനവും ഒരുക്കാനായിരുന്നു പദ്ധതി. എന്നാല്‍ പിങ്ക് പെട്രോള്‍ വാഹനം എവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
റോഡിലെ അതിക്രമങ്ങള്‍ കുറവായതിനാലാണ് ജില്ലയില്‍ പിങ്ക് പെട്രോള്‍ വൈകാന്‍ കാരണമായി പറയുന്നത്. രാത്രിയോ പകലോ ഭേദമില്ലാതെ 1515 ടോള്‍ ഫ്രീ നമ്പറില്‍ ഒരു ഫോണ്‍ വിളിയിലൂടെ പിങ്ക് പൊലിസിന്റെ സേവനം ലഭ്യമാവുന്നതാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ മൂന്നു വാഹനങ്ങള്‍ ജില്ലയില്‍ സേവനത്തിനുണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. ഡ്രൈവറടക്കമുള്ള ഉദ്യോഗസ്ഥര്‍ വനിതകളാണെന്നതും പിങ്ക് പൊലിസിന്റെ പ്രത്യേകതയാണ്. നിലവില്‍ എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
വാഹനങ്ങളില്‍ നിരീക്ഷണ കാമറകളും ഇലക്‌ട്രോണിക് ടാബുകളും ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കും. സ്‌കൂള്‍, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വനിതാ ഹോസ്റ്റലുകള്‍, കുട്ടികളും വനിതകളും തടിച്ചുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിങ്ങളിലാണ് പട്രോളിങ്ങ് നടത്തുക.
പൂവാല ശല്യം തടയുക, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി മരുന്ന് ഉപയോഗത്തെ സംബന്ധിച്ച് വിവരം ശേഖരിക്കുക തുടങ്ങിയവയും പിങ്ക് പൊലിസിന്റെപ്രധാന ചുമതലകളാണ്.
പൊലിസ് സ്റ്റേഷനില്‍ കയറി പരാതി പറയാന്‍ മടിയുള്ള വനിതകള്‍ക്കും ഇനി പിങ്ക് പൊലിസിന്റെ സഹായം തേടാം.

മൂന്ന് മാസത്തിനിടെ 285 കേസുകള്‍

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ജില്ലയില്‍ കൂടി വരികയാണ്. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം 285 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
43 ബലാത്സംഗങ്ങള്‍, 99 അതിക്രമങ്ങള്‍ എന്നിവ ഇതില്‍ പെടും. കഴിഞ്ഞ വര്‍ഷം 1,323 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 171 ബലാത്സംഘ കേസുകളാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago