HOME
DETAILS
MAL
പാകിസ്താനിലും പിങ്ക് ടാക്സി
backup
March 22 2017 | 09:03 AM
കറാച്ചി: ഒറ്റക്കു യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി പിങ്ക് ടാക്സി സംവിധാനം പാകിസ്താനും നടപ്പിലാക്കുന്നു. സ്ത്രീകള്‍ തന്നെ ഡ്രൈവ് ചെയ്യുന്ന സംവിധാനം വ്യാഴാഴ്ച മുതല്‍ നടപ്പിലാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നേരിട്ടോ, ഫോണ്‍ വഴിയോ എസ്.എം.എസ് വഴിയോ ആവശ്യക്കാര്‍ക്ക് ടാക്സി സേവനം ലഭ്യമാവും.
പിങ്ക് നിറത്തിലുള്ള സ്കാര്‍ഫും കറുത്ത കോട്ടുമാണ് ടാക്സി ഡ്രൈവര്‍മാരുടെ യൂനിഫോം. കറാച്ചിയിലാണ് സേവനത്തിന് തുടക്കമിടുന്നത്. നാലു മാസത്തിനകം പ്രമുഖ നഗരങ്ങളായ ലാഹോറിലേക്കും ഇസ്ലാമാബാദിലേക്കും സൗകര്യം വ്യാപിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."