ഡെങ്കിപ്പനിയെ പ്രതിരോധിക്കാം..
മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ശക്തമായി പെയ്യുന്ന മഴയോടൊപ്പം രോഗങ്ങളും കൂട്ടിനുണ്ടാവും. രോഗവ്യാപനത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ് മഴക്കാലം. മലിനമായ ജലം, വായു, ആഹാരം എന്നിവ ഇതിന് സഹായിക്കുന്നു. കൊതുകും ഈച്ചകളും രോഗം പരത്താന്‍ സഹായിക്കുന്നു.
മഴക്കാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രോഗങ്ങളിലൊന്നാണ് ഡെങ്കിപ്പനി.
ഡെങ്കിപ്പനിക്ക് ഫ്‌ളേവി എന്ന വൈറസുകളാണ് കാരണം. ഈഡിസ് വിഭാഗത്തിലെ ടൈഗര്‍ കൊതുകുകള്‍ എന്നറിയപ്പെടുന്ന പെണ്‍കൊതുകുകളാണ് ഈ വൈറസ് പരത്തുന്നത്. സാധാരണ ഡെങ്കിപ്പനിയില്‍ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍, രക്തസ്രാവമുണ്ടാക്കുന്ന ഡെങ്കി ഹെമിറേജ് പനി ചിലപ്പോള്‍ മരണത്തിന് കാരണമാവാം. ഇതിന് കാരണമായ കൊതുകകളും വൈറസും വരാതെ നോക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രധാനപോംവഴി.
ഈഡിസ് കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നതും വളര്‍ച്ച പൂര്‍ത്തിയാക്കുന്നതും. ഇവയുടെ വ്യാപനത്തിന് പ്രജനന സ്ഥലങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക. വീട്ടിനുള്ളിലും പരിസരത്തമുള്ള കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, ഒഴിഞ്ഞ പാത്രങ്ങള്‍, ചിരട്ട, ഉപയോഗമില്ലാത്ത ടയര്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക, പൈറത്രം പോലുള്ള കീടനാശിനികള്‍ സ്‌പ്രേ ചെയ്യുക, വീടുകള്‍ കൊതുകുകള്‍ കടക്കാത്ത വിധം സജ്ജീകരിക്കുക.
- ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍..
ശക്തമായും തുടര്‍ച്ചയായുമുള്ള വയറുവേദന, ചര്‍മം വിളറിയതും ഈര്‍പ്പമേറിയതുമാവുക, മൂക്ക്, വായ, മോണ തുടങ്ങിയവയിലൂടെയുള്ള രക്തസ്രാവം, കൂടെകൂടെ രക്തത്തോടെയോ അല്ലാതെയോ ഉള്ള ഛര്‍ദ്ദി, അസ്വസ്ഥതയും ഉറക്കമില്ലായ്മയും, അമിതമായ ദാഹം, നാഡീമിടിപ്പ് കുറയല്‍, ശ്വാസോച്ഛാസത്തിന് വിഷമം എന്നിവയാണ് ലക്ഷണങ്ങള്‍.
ഉയര്‍ന്ന പനിയും രക്തസ്രാവവുമുണ്ടെങ്കില്‍ ഉടനെ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.
ഈ രോഗത്തിനെതിരേ മനുഷ്യശരീരത്തിന് പ്രകൃതിദത്തമായി പ്രതിരോധശേഷിയില്ല. മഴക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ ശുചിത്വപൂര്‍ണമാക്കുക നമ്മുടെ അന്തരീക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."