HOME
DETAILS
MAL
കേരളത്തില്‍ പിണറായിയുടെ തമ്പുരാന് ഭരണം: കുമ്മനം
backup
June 28 2016 | 10:06 AM
കോഴിക്കോട്: കേരളത്തില്‍ പിണറായിയുടെ തമ്പുരാന് ഭരണമാണ് നടക്കുന്നതെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പഴയ ഫ്യൂഡല്‍ ഭരണമാണിത്. അതിനാല്‍ പണക്കാരനും ബൂര്ഷകള്ക്കും പ്രശ്നമില്ലെന്നും നീതി കിട്ടാത്തതു പാവങ്ങള്‍ക്കും ദലിതര്‍ക്കും മാത്രമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായിയുടെ നേതൃത്വത്തില്‍ സി.പി.എം അധികാരമേറ്റെടുത്തതോടെ കേരളത്തില്‍ നിയമവ്യവസ്ഥ അട്ടിമറിക്കപ്പെട്ടു. ജീവിക്കാന്‍ പൊറുതിമുട്ടി ജനം നെട്ടോട്ടമോടുകയാണ്. പരാതിയുമായി പൊലിസിന്റെ അടുത്തെത്തിയാലും രക്ഷയില്ലെന്നും പിണറായിയുടെ സ്വന്തം ജില്ലയിലാണ് വലിയ തേര്‍വാഴ്ച നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനെതിരേ കണ്ണൂരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഗമവും ജനകീയ കണ്‍വന്‍ഷനും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."