അതിരപ്പള്ളി പദ്ധതി അപ്രായോഗികം: കാനം
ആലപ്പുഴ: അതിരപ്പള്ളി പദ്ധതി അപ്രായോഗികമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. എ.ഐ.വൈ.എഫ് ആലപ്പുഴയില്‍ സംഘടിപ്പിച്ച സി.കെ ചന്ദ്രപ്പന് അനുസ്മരണ സമ്മേളനവും ഓര്‍മ്മമരം നടലും ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
ഈ പദ്ധതി പ്രായോഗികമല്ലാത്തതിനാലാണ് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ തള്ളിക്കളഞ്ഞത്. എല്‍ ഡി എഫിന്റെ പ്രകടന പത്രികയിലും അതിരപ്പള്ളി പദ്ധതി ഉള്‍പ്പെടുത്തിയിട്ടില്ല.
163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ചാലക്കുടി പുഴയ്ക്കില്ല. ഉമിനീരില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണ്.
അശാസ്ത്രീയമായ ഇത്തരം പദ്ധതികള്‍ക്ക് പിന്നാലെ സംസ്ഥാനം പോകാന്‍ പാടില്ലായെന്നും കാനം കൂട്ടിച്ചേര്‍ത്തു. അതിരപ്പള്ളിയുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം നാടാര്‍ സമുദായത്തിലെ ആദിവാസികള്‍ക്കാണ്. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. സങ്കല്പ്പങ്ങളില് നിന്നുകൊണ്ട് ജലവൈദ്യുതി പദ്ധതികളെക്കുറിച്ച് സംസാരിക്കാന്‍ പാടില്ല.
എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യമായതിനാല്‍ പദ്ധതിയെ കുറിച്ച് ചര്‍ച്ചയുടെ ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉള്‍പ്പെട്ട സര്‍വ്വകക്ഷി സംഘത്തെ കാണുവാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല. മൂന്നാറില്‍ സി പി ഐ- സി പി എം തര്‍ക്കമുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്.
അവിടെ സര്‍ക്കാരും മറ്റ് ചിലരുമായാണ് തര്‍ക്കമുള്ളത്. മൂന്നാര്‍ വിഷയത്തിലുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും നിയമസഭയില്‍ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ഇ ഇസഹാക്ക് അധ്യക്ഷനായി. കെ.എസ് ജയന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."