സഊദി യു എ ഇ അതിര്‍ത്തിയില്‍ വന്‍ അഗ്‌നിബാധ: നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു
ദമാം: സഊദി യു എ ഇ അതിര്‍ത്തിയില്‍ വന്‍ അഗ്‌നിബാധ. സഊദി അതിര്‍ത്തിയില്‍ കസ്റ്റംസ് ഭാഗത്താണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച്ച ഉച്ചക്ക് ശേഷമാണ് പ്രദേശത്തെ ആകെ പുകയില്‍ മൂടിയ അഗ്‌നിബാധയുണ്ടായത്. സഊദി സിവില്‍ ഡിഫന്‍സ്, ഫയര്‍ യൂണിറ്റുകള്‍ക്കൊപ്പം അബുദാബി സിവില്‍ ഡിഫന്‍സ് സഹകരിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വേഗത്തില്‍ തീ പിടിക്കുന്ന സാധനങ്ങള്‍ ഉടന്‍ തന്നെ മാറ്റാനായതിനാല്‍ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നു പിടിക്കാതിരിക്കാന്‍ സഹായകരമായി. തങ്ങളുടെ നിരന്തര പരിശീലനത്തിന്റെ ഭാഗമായാണ് ഇത്രയും വലിയ തീ വേഗത്തില്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതെന്ന് അബുദാബി എമര്‍ജന്‍സി, ദുരന്ത നിവാരണ സംഘം ചെയര്‍മാന്‍ അല്‍ റുമൈതി പറഞ്ഞു.
പെയിന്റ്, ഓയില്‍, തുണികള്‍, ബാറ്ററി, പേപ്പര്‍, എന്‍ജിന്‍, ട്രക് ഇറക്കുമതി ചെയ്ത കാറുകള്‍ എന്നിവ തീജ്വാലയില്‍ കുടുങ്ങിയിരുന്നു. ഗോഡൗണില്‍ നിന്നും ഇവ ഞൊടിയിടയില്‍ മാറ്റാന്‍ കഴിഞ്ഞെങ്കിലും കുറെ സാധനങ്ങള്‍ തീവിഴുങ്ങി. തീപിടുത്തതിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."