മഴവെള്ള സംഭരണി ഉപയോഗ ശൂന്യം
പുത്തന്‍ചിറ: പഴയ ഗ്രാമപഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണി ഉപയോഗ ശൂന്യം. പത്ത് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച മഴവെള്ള സംഭരണിയാണ് അധികൃതരുടെ അനാസ്ഥയാല്‍ ഉപയോഗ ശൂന്യമായിരിക്കുന്നത്.
സര്‍ക്കാരിന്റെ മഴകൊയ്ത്ത്് പ്രചാരണ പദ്ധതിയുടെ ഭാഗമായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പഴയ ഓഫിസിനോട് ചേര്‍ന്ന് നിര്‍മിച്ച മഴവെള്ള സംഭരണിയാണ് ഏതാനും വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായിരിക്കുന്നത്.
കെ. കരുണാകരന്‍ എം.പിയുടെ 2003-2004 ലെ പ്രാദേശിക വികസന ഫï് ഉപയോഗിച്ച് നിര്‍മിച്ച 1000 സ്‌ക്വയര്‍ ഫീറ്റിലേറെ വലിപ്പമുള്ള പുത്തന്‍ചിറ പഞ്ചായത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കെട്ടിടത്തിന്റെ മുകളില്‍ വീഴുന്ന മഴവെള്ളം പാഴാകാതെ സംഭരിച്ച് ഉപയോഗിക്കുന്നതിനായിട്ടാണ് പത്ത് വര്‍ഷം മുന്‍പ് ഇവിട് മഴവെള്ള സംഭരണി സ്ഥാപിച്ചത്.
പുതിയ പഞ്ചായത്ത് ഓഫിസ് കെട്ടിടം നിര്‍മിക്കുന്നത്‌വരെ ഈ കെട്ടിടത്തിലാണ് പഞ്ചായത്ത് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇവിടെ കെ.എസ്.ഇ.ബി ഓഫിസ് പ്രവര്‍ത്തിച്ചിരുന്നു. അത് കൂടുതല്‍ സൗകര്യപ്രദമായ മാണിയംകാവിലെ പഞ്ചായത്ത് ഷോപ്പിങ് കോപ്ലക്‌സിലേക്ക് മാറ്റിയശേഷം പഞ്ചായത്ത് വായനശാലയും കുടുംബശ്രീ ഓഫിസുമാണ് ഈ കെട്ടിടത്തിലുള്ളത്.
മഴവെള്ള ശേഖരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പദ്ധതി പ്രകാരം നിര്‍മിച്ച മഴവെള്ള സംഭരണി ഏതാനും വര്‍ഷം മുമ്പ് വരെ ഉപയോഗിച്ചിരുന്നതായിട്ടാണ് വായനശാല ഓഫിസില്‍നിന്ന് ലഭിക്കുന്ന വിവരം.
അധികൃതരുടെ അനാസ്ഥ കാരണം ഇപ്പോള്‍ മഴവെള്ള സംഭരണി ഉപയോഗ ശൂന്യമായിരിക്കുകയാണ്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ഒഴുകി വരുന്ന മഴവെള്ളം സംഭരണിയിലേക്ക് എത്തിക്കുന്നതിനായുള്ള പൈപ്പ് വേര്‍പെട്ടിരിക്കുകയാണ്. വായനശാല, പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാള്‍, ഹോമിയോ ഡിസ്‌പെന്‍സറി, പഞ്ചായത്ത് ഓഫിസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് കോമ്പൗïില്‍ ഒരു ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാവുന്ന വലിപ്പത്തില്‍ നിര്‍മിച്ച മഴവെള്ള സംഭരണി ഉപയോഗശൂന്യമായതോടെ നിരവധി ജീവനക്കാര്‍ നിത്യേനയുള്ള ജലോപയോഗത്തിന് മറ്റ് മാര്‍ഗങ്ങള്‍ കïെത്തേïിവന്നിരിക്കുകയാണ്.
ജലസംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് പഞ്ചായത്ത് തലത്തില്‍ വലിയ പ്രചാരണ പരിപാടികള്‍ നടക്കുമ്പോഴാണ് അധികൃതരുടെ മൂക്കിന് താഴെ സര്‍ക്കാര്‍ ഫï് ഉപയോഗിച്ച് നിര്‍മിച്ച മഴവെള്ള സംഭരണി ആര്‍ക്കും ഉപയോഗമില്ലാത്ത നിലയില്‍ നശിപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."