വവ്വാല്‍ ഭീതിയില്‍ ഗ്രാമങ്ങള്‍
പാനൂര്‍: നിപാ വൈറസിന്റെ വാഹകര്‍ വവ്വാലുകളാണെന്ന കണ്ടെത്തല്‍ പാനൂര്‍ നിവാസികളില്‍ ഭീതി പടര്‍ത്തുന്നു.
പാനൂര്‍ ഖബര്‍സ്ഥാനിലെ മരങ്ങളില്‍ താമസമുറപ്പിച്ച നുറുക്കണക്കിന് വവ്വാലുകളാണ് ഭീതിക്ക് കാരണം. സന്ധ്യാസമയത്ത് കൂട്ടത്തോടെ ആകാശത്ത് കറുത്ത പന്തല്‍ പോലെ പറന്നു പോകുന്ന വവ്വാലുകള്‍ നിത്യകാഴ്ചയാണ്.
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിലുണ്ടായ മരണങ്ങളുടെ കാരണം വവ്വാലുകള്‍ പരത്തുന്ന വൈറസുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമങ്ങളില്‍ നടത്തിയ അനൗണ്‍സ്‌മെന്റ് ജനങ്ങള്‍ കരുതലോടെയാണ് കാണുന്നത്.
നിലത്തു വീഴുന്ന മാങ്ങ, ചക്ക, പേരക്ക, ഞാവല്‍ എന്നിങ്ങനെയുള്ള പഴങ്ങളും വവ്വാലുകള്‍ തേന്‍ കുടിക്കുന്ന വാഴ കൂമ്പൂകളും ആരുമെടുക്കാത്ത അവസ്ഥയിലാണ്.
വവ്വാല്‍ പാര്‍പ്പുറപ്പിക്കുന്ന കിണറുകള്‍ മൂടാന്‍ നിര്‍ദ്ദേശിച്ച ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ മണ്ഡലമായ പാനൂരിലെ വവ്വാലുകളെ മരങ്ങളില്‍ നിന്നും എങ്ങനെ അകറ്റുമെന്ന ചിന്തയിലാണ് നാട്ടുകാര്‍. നേരത്തെ പല സ്ഥലങ്ങളിലും കാണാറുള്ള വവ്വാലുകളെ ഇപ്പോള്‍ വളരെ അപൂര്‍വമായ സ്ഥലങ്ങളില്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അതില്‍പ്പെട്ട ഒരു പ്രദേശമാണ് പാനൂര്‍.
ഇവയുടെ താവളം പാനൂരിലും പ്രദേശങ്ങളിലും വൈറസ് പരത്തുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
വവ്വാലുകളെ എത്രയും വേഗംതമ്പടിക്കുന്ന പ്രദേശത്തു നിന്നും മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."