യുവശാസ്ത്ര പുരസ്‌കാര നേട്ടവുമായി കണിയാമ്പറ്റ ഹയര്‍ സെക്കന്‍ഡറി
കണിയാമ്പറ്റ: ഏഷ്യാനെറ്റ് ആദിശങ്കര യങ് സയന്റിസ്റ്റ് പുരസ്‌കാരം കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥികളായ അനന്തദേവ് എസ്. പ്രസാദ്, ധീരജ് എം എന്നിവര്‍ക്ക്.
ശാസ്ത്രമേഖലയില്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ കണ്ടെത്തി പ്രചോദനം നലകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്നതാണ് പരപാടി. മാലിന്യങ്ങളില്‍നിന്നും ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനല്‍ ടെക്‌നോളജിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവില്‍ നിന്ന് ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരത്തിന് പുറമെ അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസ സന്ദര്‍ശിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ശിവപ്രസാദിന്റെയും കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സതിദേവിയുടെയും മകനാണ് അനന്തദേവ്. ആറാട്ടുതറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഹരിനാരായണന്റെയും സിന്ധുവിന്റെയും മകനാണ് ധീരജ്. അവാര്‍ഡ് ജേതാക്കളെ സ്‌കൂള്‍ പി.ടി.എ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, ഹെഡ്മിസ്ട്രസ് എം.കെ ഉഷാദേവി, സി.എം ഷാജു, അയിഷ കെ, എം ദേവകുമാര്‍, പി സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."