നോട്ട് നിരോധനം ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്കുള്ള യാത്ര: എം.ജി.എസ്
കോഴിക്കോട്: നോട്ട് നിരോധനം ജനാധിപത്യത്തില്‍നിന്നു ഏകാധിപത്യത്തിലേക്കുള്ള യാത്രയാണെന്ന് ചരിത്രകാരന് ഡോ.എം.ജി.എസ് നാരായണന്.
ബെന്നി ബഹനാന്റെ 'ഡീമോണിറ്റൈസേഷന് സംഘടിതകുറ്റം നിയമാനുസൃത കൊള്ള' എന്ന പുസ്തകത്തെ ആധാരമാക്കി സബര്‍മതി ഫൗണ്ടേഷന് കെ.പി കേശവമേനോന് ഹാളില്‍ സംഘടിപ്പിച്ച 'പുസ്തകവിചാരം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ദുരുപയോഗപ്പെടുത്തി സാധാരണ ജനങ്ങളെ ദുര്‍ബലമാക്കാനാണ് ഇത് വഴിതെളിച്ചത്. കള്ളപ്പണം, കള്ളനോട്ട് എന്നിവയെ പുറത്ത് കൊണ്ടുവരാനാണെന്ന വസ്തുത തീര്‍ത്തും തെറ്റിദ്ധാരണ മാത്രമായിരുന്നു. സാധാരണ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മാത്രമേ നോട്ട് നിരോധനത്തിലൂടെ സാധിച്ചിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ നാരായണന് അധ്യക്ഷനായി.
ബെന്നി ബഹനാന്, ഡോ.എം.ജി മല്ലിക, കെ.ടി കുഞ്ഞിക്കണ്ണന്, പി.എം സുരേഷ്ബാബു, എന്‍. സുബ്രഹ്മണ്യന്, കെ.സി അബു, സി.വി ബാലകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."