ബ്രിട്ടീഷ് പാര്‍ലമെന്റാക്രമണം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് സുഷമ സ്വരാജ്
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്ക് അപകടെ പറഅറിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീശനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ ട്വിറ്ററിലൂടെ അറയിച്ചു. ലണ്ടനിലെ ഇന്ത്യക്കാരെ സഹായിക്കാന്‍ ഹൈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 020 8629 5950, 020 7632 3035 എന്നീ നമ്പറുകള്‍ കുറിച്ചുവെ്ക്കണമെന്നും അവരാവശ്യപ്പെട്ടു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സംഭവത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ പോവുന്നത് ഇന്ത്യക്കാര്‍ പരമാവധി ഒഴിവാക്കണമെന്നും സുഷമ നിര്‍ദ്ദേശിച്ചു.
ബുധാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്് സമീപമുണ്ടായ ആക്രമണത്തില്‍ സ്ത്രീയും പൊലീസുകാരനുമടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെപ്പിലടക്കം 40 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഫ്രഞ്ച്, സൗത്ത് കൊറിയന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ആക്രമിയെ പൊലിസ് വെടിവെച്ചു കൊന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."