ഇഷ്ടിക വ്യവസായം തകരുന്നു; പ്രധാനകാരണം അസംസ്‌കൃത വസ്തുക്കളുടെ അഭാവം
നെയ്യാറ്റിന്‍കര: ജില്ലയിലെ പരമ്പരാഗത ചെറുകിട വ്യവസായങ്ങളായ നെയ്ത്ത്, മണ്‍പാത്ര നിര്‍മാണം, ചൂരല്‍-പനയോല ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം എന്നിവയുടെ കൂട്ടത്തില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന ചുടുകള്‍ വ്യവസായവും തകര്‍ച്ച നേരിടുകയാണ്. സാമുദായികമായ ചട്ടകൂടുകളില്‍ ഒതുങ്ങി നിന്നിരുന്ന പല തൊഴിലുകളും കുടില്‍ വ്യവസായങ്ങളായി ഒരു കാല ഘട്ടത്തില്‍ പരിപോക്ഷിപ്പിക്കപ്പെടുകയും പിന്നെ അത് തകര്‍ച്ചയെ നേരിടുകയുമാണ് ഉണ്ടായത്. ഇത്തരത്തില്‍ താലൂക്കില്‍ തല ഉയര്‍ത്തി നിന്നിരുന്ന ഒരു പ്രധാന വ്യവസായമായിരുന്നു ഇഷ്ടിക നിര്‍മാണം. എന്നാല്‍ അസംസ്‌കൃത വസ്തുക്കളായ കളിമണ്ണ് , വിറക് , മണെണ്ണ എന്നിവയുടെ അഭാവം പെട്ടന്ന് ഈ വ്യവസായത്തെ തകര്‍ച്ചയിലേയ്ക്ക് തളളിവിടുകയായിരുന്നു.
ഒരു ഭാഗത്ത് കെട്ടിട നിര്‍മാണ മേഖല വന്‍ കുതിച്ചുകയറ്റം നടത്തിയപ്പോള്‍ അതിന് അനുസരണമായി ഇഷ്ടിക വ്യവസായം കിതപ്പ് അനുഭവിക്കുകയാണുണ്ടായത്. നൂറ് കണക്കിന് ഇഷ്ടിക ചൂളകള്‍ നിലനിന്നിരുന്ന നെയ്യാറ്റിന്‍കര അമരവിള പ്രദേശത്ത് ഇന്ന് വിരളില്‍ എണ്ണാവുന്നവ മാത്രം. നെയ്യാറിന്റെ തീരങ്ങളില്‍ സുലഭമായി ലഭിച്ചിരുന്ന കളിമണ്ണ് ഇന്ന് കിട്ടാതെയായി. സംസ്ഥാനത്ത് മാറി വന്ന നിയമ സാഹചര്യങ്ങള്‍ മണ്ണെടുക്കുന്നതിന് തടസമായി മാറുകയായിരുന്നു. സര്‍വ വെല്ലുവിളികളെയും അതിജീവിച്ച് ഇന്നും പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ സംഘമാണ് 'അമരവിള ചുടുകല്‍ ഉല്‍പ്പാദക ക്രയവിക്രയ സഹകരണ സംഘം'. 1976-ല്‍ ആരംഭിച്ച ഈ സംഘം 1978-ല്‍ അന്ന ത്തെ വ്യവസായ മന്ത്രി പി.കെ.വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു.
എന്നാല്‍ ഇന്ന് ഈ സംഘവും നിലനില്‍പ്പിന് വേണ്ടി ദീര്‍ഘ ശ്വാസം വലിക്കുകയാണ്. തൊഴിലാളി യൂനിയനുകളുടെ നിസഹരണവും അധികൃതകര്‍ക്കിടയിലെ അഴിമതി ആരോപണങ്ങളും തകര്‍ച്ചയിലേയ്ക്കുളള മറ്റ് കാരണങ്ങളാകുന്നു. ഇപ്പോള്‍ അതിജീവനത്തിനു വേണ്ടി കളിമണ്‍ ലഭ്യത കുറഞ്ഞപ്പോള്‍ പുറം സ്ഥലങ്ങളില്‍ നിന്ന് മണ്ണ് എത്തിക്കുകയും ഇഷ്ടിക നിര്‍മാണ മേഖലയില്‍ സിമന്റ് കല്ലുകള്‍ക്ക് പ്രിയം ഏറിയപ്പോള്‍ വ്യവസായത്തില്‍ കാ ലോചിതമായ മാറ്റം വരുത്തി ചുട്കല്ല് നിര്‍മാണത്തിന് പുറമേ കെട്ടിടനിര്‍മാണ രംഗത്ത് ആവശ്യമുളള മറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിക്കാന്‍ തുടങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."