ബീച്ച് ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തനസമയം കുറച്ചു: ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
കോഴിക്കോട്: ഗവ. ബീച്ച് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലാബോറട്ടറി വൈകിട്ട് ഏഴുവരെ ചുരുക്കിയതില്‍ പ്രതിഷേധിച്ച് സൗത്ത് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റിയും ബീച്ച് ആശുപത്രിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് സൂപ്രണ്ടിനെ ഉപരോധിച്ചു. തുടര്‍ന്ന് 24 മണിക്കൂര്‍ ലാബ് തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സന്ദര്‍ശന ഫീസ് 10 രൂപയില്‍നിന്ന് കുറക്കാനും തീരുമാനിച്ചു.
മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂര്‍ മാങ്കാവ്, നുഹ്മാന്‍ പയ്യാനക്കല്‍, റാഫി മുഖദാര്‍, ബഷീര്‍ മുഖദാര്‍, സമീര്‍ പള്ളിക്കണ്ടി, നസീര്‍, മനാഫ് കല്ലായി, യൂനുസ് സി.എച്ച്, ശുഐബ് മുഖദാര്‍, എന്‍. സുബൈര്‍, എന്‍. ജംഷീദ്, അഫ്സല് ചക്കുംകടവ്, നാസര്‍, ഇര്‍ഷാദ് മനു, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് ജെയ്സല്‍ അത്തോളി, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. വി.ടി.നിഹാല്‍, അഷ്റഫ് എടക്കാട്, ഹത്തമുല്‍ നജു, വസീം അക്രം, നജുമുദ്ധീന്‍, സുഹൈല്‍, ഹസീബ്, കെ.പി.ഷമീര്‍, രാജേഷ് അച്ചാറമ്പത്ത്, സിദ്ദീഖ്, രമേഷന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."