കണ്ണൂര്‍ സര്‍വകലാശാലയില്‍ 'പൊടിപിടിച്ച് ' ഗവേഷണ പ്രബന്ധങ്ങള്‍
നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ ഒന്നര വര്‍ഷത്തോളമായി മൂല്യനിര്‍ണയത്തിനയക്കാതെ കെട്ടിക്കിടക്കുന്നു. നൂറോളം പ്രബന്ധങ്ങളാണ് കെടുകാര്യസ്ഥത മൂലം കെട്ടിക്കിടക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാന്‍ റിസേര്‍ച്ച് ഡയരക്ടറേറ്റിനു രൂപം കൊടുത്തെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി ഇഴയുകയാണ് ഇത് കൈകാര്യം ചെയ്യുന്ന വിഭാഗം.
ചെറിയ കാര്യങ്ങള്‍ക്കു പോലും പതിനായിരങ്ങള്‍ പിഴ വാങ്ങുന്ന സര്‍വകലാശാല ഒരു വര്‍ഷത്തിലധികമായി പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയത്തിനയക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.
വര്‍ഷങ്ങളുടെ പ്രയത്‌നത്തിനൊടുവില്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ മൂല്യനിര്‍ണയത്തിനയക്കാതെ സര്‍വകലാശാല ഗവേഷകരെ വട്ടം കറക്കുകയാണ്. ഈ അനാവശ്യ വൈകിപ്പിക്കലിലൂടെ പലര്‍ക്കും ജോലി സാധ്യതകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിതിയുമുണ്ട്.
മൂല്യനിര്‍ണയ പാനലില്‍ ഉള്‍പ്പെട്ടവര്‍ക്ക് സമ്മതപത്രം അയക്കാന്‍ പോലും വര്‍ഷങ്ങളെടുക്കുന്നുവെന്നതാണ് ഇവിടുത്തെ സ്ഥിതി. കഴിഞ്ഞ വര്‍ഷം ആദ്യമാസങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട തിസീസുകള്‍ പോലും മൂല്യ നിര്‍ണയം നടത്തിയിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. മറ്റു സര്‍വകലാശാലകള്‍ ആറു മാസത്തിനുള്ളില്‍ മൂല്യ നിര്‍ണയം നടത്തി തീര്‍ക്കുമ്പോഴാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഈ ദുരിതം. ഗവേഷകര്‍ ഈ പ്രശ്‌നം സര്‍വകലാശാലാ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഗവേഷകരുടെ കൂട്ടായ്മയായ എ.കെ.ആര്‍.എസ്.എ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."