HOME
DETAILS

അന്ന് മലപ്പുറത്ത് നോട്ട

  
backup
March 24 2017 | 05:03 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f

മലപ്പുറം: വേനല്‍ച്ചൂട് കനക്കുകയാണ്. ഒപ്പം തെരഞ്ഞെടുപ്പ് ചൂടും അതിന്റെ മൂര്‍ധന്യത്തിലെത്തുകയാണ്. വ്യക്തമായ യു.ഡി.എഫ് ആധിപത്യമാണെങ്കിലും ശക്തമായ പ്രചാരണവുമായാണ് മുന്നണികള്‍ രംഗം കൊഴുപ്പിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പ് പോരാട്ടവും എന്തെങ്കിലും ചരിത്രം ബാക്കിയാക്കിയായിരിക്കും അവസാനിക്കുക. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറത്തു മാത്രം അത്തരം ചില പ്രത്യേകതകളു. അവ എന്തെന്നു പരിശോധിക്കാം

കുഞ്ഞാപ്പ ഭേദിക്കുമോ ആ റെക്കോര്‍ഡ്..?

വിജയം ഈ മണ്ഡലത്തില്‍ ചര്‍ച്ചയല്ലെന്നു തോന്നുന്നു, ഭൂരിപക്ഷമാണ് ചര്‍ച്ച. അതിനു കാരണവുമുണ്ട്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനുടമയായി മുസ്‌ലിംലീഗിലെ ഇ. അഹമ്മദ് മാറിയതു കഴിഞ്ഞ മലപ്പുറം തെരഞ്ഞെടുപ്പിലൂടെയാണ്.
ഇ. അഹമ്മദ് അന്നു മണ്ഡലത്തില്‍നിന്നു 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചപ്പോള്‍ അതു സംസ്ഥാനത്തെ റെക്കോര്‍ഡായി മാറി. 2009ല്‍ വയനാട്ടില്‍ കോണ്‍ഗ്രസിലെ എം.ഐ ഷാനവാസ് നേടിയ 1,53, 439 വോട്ടായിരുന്നു അതുവരെ റെക്കോര്‍ഡ്. 1993ല്‍ ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലത്തില്‍ എസ്. ശിവരാമന്‍ നേടിയ 1,32,652 ആയിരുന്നു 2009ല്‍ ഷാനവാസ് മറികടന്നത്. പാലക്കാട് എം.ബി രാജേഷ് (1,05,300), കോട്ടയത്ത് ജോസ് കെ. മാണി (1,20,599) എന്നിവരാണ് കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച മറ്റുള്ളവര്‍. ഇത്തവണ സ്വന്തം കുഞ്ഞാപ്പ ഈ റെക്കോര്‍ഡൊക്കെ ഭേദിച്ചു മുന്നേറുമോയെന്നതാണ് ചര്‍ച്ച.


തട്ടുതകര്‍പ്പന്‍...

കന്നി മത്സരത്തിനിറങ്ങിയ നോട്ട 'തകര്‍പ്പന്‍ പ്രകടനം' നടത്തിയ തെരഞ്ഞെടുപ്പായിരുന്നു 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനം അവസാനമായിരുന്നെങ്കിലും ഫലം വന്നപ്പോള്‍ അവസാനമായിരുന്നില്ല നോട്ടയുടെ സ്ഥാനം. നാലാം സ്ഥാനംമുതല്‍ ഏഴാം സ്ഥാനംവരെ ലഭിച്ചു.
കേരളത്തില്‍ 20 മണ്ഡലങ്ങളിലായി 2,10,557 വോട്ടാണ് അന്നു നോട്ടയ്ക്കു ലഭിച്ചത്. മലപ്പുറം മണ്ഡലത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വോട്ട്. 21,829 എണ്ണം!. കുറവ് തിരുവനന്തപുരത്തും, 3,287 വോട്ട്. മലപ്പുറത്ത് 11 പേര്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും നോട്ട ആറാം സ്ഥാനം നേടി.
ആലത്തൂരില്‍ 21,417 വോട്ടുനേടി മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പിന്നില്‍ നാലാം സ്ഥാനം പിടിക്കാനും നോട്ടയ്ക്കു സാധിച്ചു. സ്ഥാനാര്‍ഥികളില്‍ ഒരു വ്യക്തിയും വോട്ടര്‍ക്കു സ്വീകാര്യനല്ലെന്നു രേഖപ്പെടുത്താന്‍ ആദ്യമായായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നണ്‍ ഓഫ് എബൗ (നോട്ട) ബട്ടണ്‍ ഒരുക്കിയിരുന്നത്.

റെക്കോര്‍ഡിനൊപ്പം വേങ്ങരയുണ്ടാകും!


പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലം ഇ. അഹമ്മദിനെ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമയാക്കി റെക്കോര്‍ഡിട്ടപ്പോള്‍ വേങ്ങരയ്ക്കു രണ്ടായിരുന്നു റെക്കോര്‍ഡ്. പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ മണ്ഡലം എന്നതിനു പുറമേ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയ മണ്ഡലവും വേങ്ങരയായിരുന്നു.
42,632 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അന്നു വേങ്ങരക്കാര്‍ ഇ. അഹമ്മദിനു നല്‍കിയത്. ആകെ പോള്‍ ചെയ്തതിന്റെ 60.11 ശതമാനം വോട്ടുകള്‍ ഇ. അഹമ്മദ് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ പി.കെ സൈനബയ്ക്കു വേങ്ങരയില്‍നിന്നു ലഭിച്ചത് ആകെ വോട്ടിന്റെ 17.63 ശതമാനം വോട്ട് മാത്രം!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago