HOME
DETAILS

നിപാ: വൈറസ് വ്യാപനം തടയാന്‍ പ്രതിസന്ധി നിവാരണ സംഘം

  
backup
May 23, 2018 | 8:19 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8

തിരുവനന്തപുരം: നിപാ വൈറസ് പടരുന്നത് കൈകാര്യം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ തലവനായി സംസ്ഥാനതല പ്രതിസന്ധി നിവാരണ സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിലെയും മൃഗ സംരക്ഷണ വകുപ്പിലെയും സാംക്രമിക രോഗ വിദഗ്ധരും കൂടാതെ മറ്റു പ്രധാനപ്പെട്ട വകുപ്പുകളുടെയും പ്രതിനിധികളും ഇതില്‍ അംഗങ്ങള്‍ ആണ്.
നിലവില്‍ ആരോഗ്യ വകുപ്പിനും മൃഗ സംരക്ഷണ വകുപ്പിനും സ്വന്തമായി സാംക്രമിക രോഗ നിവാരണ ആസൂത്രണ രേഖ നിലവിലുണ്ട്. രണ്ട് വകുപ്പുകള്‍ക്കും പക്ഷിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ സാംക്രമിക രോഗ നിയന്ത്രണത്തിലുള്ള മുന്‍കാല പരിചയമുണ്ട്. സംസ്ഥാന തലത്തില്‍ ഇവയെ സംബന്ധിച്ചു വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിനായി ടോള്‍ ഫ്രീ നമ്പര്‍ '1056 ' പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. വൈറസ് സമീപ ജില്ലകളിലേക്ക് പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.
വൈറസിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി എയിംസ്, മണിപ്പാല്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി,ഐ.എം.എ, പൊതു- സ്വകാര്യ മേഖലാ ആശുപത്രികള്‍ എന്നിവയുടെ കൂട്ടായ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അതാതു ദിവസത്തെ സ്ഥിതി വിലയിരുത്തുകയും സംസ്ഥാനതല പ്രതിസന്ധി നിവാരണ സംഘത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ആരോഗ്യ വകുപ്പിന് സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നുണ്ട്. നിപാ വൈറസ് പരിശോധിക്കുന്നതിനായി പന്നികളില്‍ നിന്ന് സാംപിള്‍ ശേഖരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago
No Image

ഇടിച്ചിട്ട് കടന്നുകളയുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക പൊലിസ് സ്‌ക്വാഡ്; ജില്ലാ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala
  •  7 days ago
No Image

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

Kuwait
  •  7 days ago
No Image

തോറ്റെങ്കിലും നീലയും വെള്ളയും ജേഴ്‌സിക്കായി സർവ്വവും നൽകി; കണ്ണീരടക്കാനാവാതെ എൻസോ

Football
  •  7 days ago
No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  7 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  7 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  7 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  7 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  7 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  7 days ago