HOME
DETAILS

കുവൈത്തിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് യു.എസിന്റെ നിര്‍ണായക പ്രതിരോധ ശേഷിയെ

  
July 21, 2026 | 2:49 AM

Iran military says targeted US base in Kuwat

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ കുവൈത്തിലുള്ള യു.എസ് സൈനിക താവളമായ ക്യാമ്പ് അരിഫ്ജാന്‍ (Camp Arifjan) ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ ആക്രമണം. അമേരിക്കന്‍ സൈന്യത്തിന്റെ ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം വിന്യസിച്ചിരുന്ന അരിഫ്ജാന്‍ താവളത്തെ ഭൂതലത്തില്‍ നിന്ന് ഭൂതലത്തിലേക്കുള്ള മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഇറാന്‍ സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. 

അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണ - പ്രതിരോധ ശേഷിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന മൊബൈല്‍ മിസൈല്‍ സംവിധാനമാണ് ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റം. ഇത് ലക്ഷ്യമിട്ടതിലൂടെ അമേരിക്കയുടെ മിസൈല്‍ ശേഷിക്ക് തിരിച്ചടിയുണ്ടാക്കിയെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

ഇന്നലെ രാത്രി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ബഹ്‌റൈനിലെ യു.എസ് കേന്ദ്രങ്ങളെയും ആക്രമിച്ചിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഗള്‍ഫിലെ മൂന്ന് യു.എസ് കേന്ദ്രങ്ങളിലാണ് ഇറാന്‍ കനത്ത ആക്രമണം നടത്തിയത്.

1. ബഹ്‌റൈനിലെ അല്‍ സഖിര്‍ എയര്‍ ബേസില്‍ (AlSakhir Air Base): അമേരിക്കന്‍ സേന ഉപയോഗിച്ചിരുന്ന ഡ്രോണ്‍ അറ്റകുറ്റപ്പണി, പരിപാലന ഹാംഗറുകള്‍ ആക്രമിച്ച് നശിപ്പിച്ചു.
2. സല്‍മാന്‍ തുറമുഖത്ത് (Salman Port): അമേരിക്കന്‍ ടാസ്‌ക് ഫോഴ്‌സ് 59 (Task Force 59) ഉപയോഗിച്ചിരുന്ന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടു. കപ്പലുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കനത്ത നാശനഷ്ടമുണ്ടാക്കി.
3. കുവൈത്തിലെ ക്യാമ്പ് അരിഫ്ജാനില്‍: അമേരിക്കന്‍ പ്രത്യേക നാവിക കമാന്‍ഡോകള്‍ ഉപയോഗിച്ചിരുന്ന സൗകര്യങ്ങള്‍ ആക്രമിച്ച് അഗ്നിക്കിരയാക്കി.

ക്യാമ്പ് അരിഫ്ജാന്‍ പശ്ചിമേഷ്യയിലെ പ്രധാന താവളം

കുവൈത്ത് സിറ്റിക്ക് തെക്കായി സ്ഥിതി ചെയ്യുന്ന ക്യാമ്പ് അരിഫ്ജാന്‍ അമേരിക്കയുടെ പശ്ചിമേഷ്യയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നാണ്. യുഎസ് സൈന്യത്തിന്റെ എയര്‍ഫോഴ്‌സ്, നേവി, മറൈന്‍ കോര്‍പ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങളുടെ പ്രധാന ലോജിസ്റ്റിക് കേന്ദ്രമായും ഈ താവളം കണക്കാക്കപ്പെടുന്നു.

അതേസമയം, ഇറാന്‍ ഉന്നയിച്ച ആക്രമണ അവകാശവാദങ്ങളോട് അമേരിക്കയോ കുവൈത്തോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സംഘര്‍ഷം ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നത്. ഇതിനോടകം തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളില്‍ തടസ്സം നേരിടുകയും സുരക്ഷാ ജാഗ്രത ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം ഇനി പരിമിതമായ ഏറ്റുമുട്ടലല്ലെന്നും, അത് സമ്പൂര്‍ണ യുദ്ധമായി മാറിയിരിക്കുകയാണെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary: The Iranian military has claimed it launched a missile strike on the US military's Camp Arifjan base in Kuwait, targeting HIMARS missile systems. According to Iran's state news agency IRNA, the attack was carried out with surface-to-surface missiles. Iranian President Masoud Pezeshkian described the escalating confrontation as having turned into a "full-scale war."
Camp Arifjan, located south of Kuwait City, is a major US military installation that hosts personnel from the US Air Force, Navy, Marine Corps and Coast Guard.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  5 hours ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  6 hours ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  6 hours ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  6 hours ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  6 hours ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  6 hours ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  6 hours ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  6 hours ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  6 hours ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  7 hours ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  7 hours ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  8 hours ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  8 hours ago