യുഎഇയില്‍ ഇന്ന് ചൂട് കുറയും; വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യത | UAE Weather Updates
ദുബൈ: യുഎഇയില്‍ ഇന്ന് മുതല്‍ ചില പ്രദേശങ്ങളില്‍ താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. വരും ദിവസങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയും ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാല്‍ ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.
വടക്കന്‍ മേഖലകളില്‍ ഭാഗികമായോ പൂര്‍ണമായോ മേഘാവൃതമായ അന്തരീക്ഷമാകും. തെക്കുപടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ ദിശകളില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതോടെ തുറസ്സായ സ്ഥലങ്ങളിലും പ്രധാന റോഡുകളിലും പൊടിക്കാറ്റ് ഉയര്‍ന്ന് ദൂരക്കാഴ്ചയെ ബാധിക്കാം.
47 ഡിഗ്രി വരെ ഉയരും
തീരപ്രദേശങ്ങളിലും ദ്വീപുകളിലും പരമാവധി താപനില 40 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നാണ് പ്രവചനം. ഉള്‍പ്രദേശങ്ങളില്‍ 43 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയും മലനിരകളില്‍ 33 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും.
തീരപ്രദേശങ്ങളില്‍ ഈര്‍പ്പനില 85 ശതമാനം വരെയും മലനിരകളില്‍ 80 ശതമാനം വരെയും ഉയരാന്‍ സാധ്യതയുണ്ട്.
നാളെയും പൊടിക്കാറ്റിന് സാധ്യത
നാളെയും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വീണ്ടും പൊടിക്കാറ്റ് അനുഭവപ്പെടാം.
അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പൊതുവെ ശാന്തമായിരിക്കുമെങ്കിലും പടിഞ്ഞാറന്‍ മേഖലകളില്‍ ചില സമയങ്ങളില്‍ തിരമാലകള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ ഉള്‍ക്കടലില്‍ കടല്‍ പൊതുവെ ശാന്തമായിരിക്കും.
വ്യാഴാഴ്ച മുതല്‍ കാലാവസ്ഥ സ്ഥിരതയിലേക്ക്
വ്യാഴാഴ്ച മുതല്‍ കാലാവസ്ഥ കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെങ്കിലും വെള്ളി, ശനി ദിവസങ്ങളില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥ തുടരും. കിഴക്കന്‍ മേഖലകളില്‍ രാവിലെ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്.
English Summary: Temperatures are expected to fall across parts of the UAE on Tuesday as cloudier conditions and strengthening winds bring periods of blowing dust, according to the National Centre of Meteorology.
Skies will be partly cloudy to cloudy at times over some northern areas, while light to moderate southwesterly to northwesterly winds may strengthen to 40 kilometres per hour.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."