HOME
DETAILS

മരിയനാട് തോട്ടത്തിലെ അതിരുകളില്ലാത്ത അഴിമതി

  
backup
March 24 2017 | 06:03 AM

%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a4%e0%b4%bf

മരിയനാട്: കെ.എഫ്.ഡി.സി മരിയനാട്ടെ തൊഴിലാളികളെ കബളിപ്പിച്ച് തോട്ടം നനയ്ക്കുന്നതിനുളള സംവിധാനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഇവ അവരുടെതന്നെ ഉടമസ്ഥതയിലുളള ഇടുക്കി വണ്ടിപ്പെരിയാറിലെ തോട്ടത്തിലേക്കാണ് കൊണ്ടു പോകുന്നതെന്നാണ് പറഞ്ഞിരുന്നത്. ഈ നീക്കം തൊഴിലാളികള്‍ തടയുമെന്ന അവസ്ഥയെത്തിയപ്പോള്‍ പൊലിസിനെ ഉപയോഗിച്ച് അറസ്റ്റ്‌ചെയ്ത് നീക്കുമെന്നും തടയുന്ന തൊഴിലാളികള്‍ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കുമെന്നും കെ.എഫ്.ഡി.സി അധികൃതര്‍ ഭീഷണി മുഴക്കിയതോടെ തൊഴിലാളികള്‍ അടങ്ങി.
തോട്ടത്തിനുവേണ്ടി വാങ്ങിയ ലക്ഷങ്ങള്‍ വിലവരുന്ന സാധനസാമഗ്രികള്‍ കടത്തുന്ന വിവരം യൂനിയന്‍ നേതാക്കളെ തൊഴിലാളികള്‍ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഒന്നും ഉണ്ടായില്ല. ഇത് കെ.എഫ്.ഡി.സിക്ക് സഹായമായി. മരിയനാട് കാപ്പിത്തോട്ടത്തില്‍നിന്നു കൊണ്ടുപോയ ജലസേചന സംവിധാനങ്ങള്‍ ഇടുക്കിയില്‍ എത്തിയില്ലെന്നാണ് പിന്നീട് തൊഴിലാളികള്‍ നടത്തിയ അന്വേഷണങ്ങള്‍ തെളിയിച്ചത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എഫ്.ഡി.സിയുടെ ഉന്നതാധികാരികള്‍ക്ക് തൊഴിലാളികള്‍ പരാതി നല്‍കിയെങ്കിലും ഇതു സംബന്ധിച്ച് യാതൊരന്വേഷണവും ഉണ്ടായില്ല. എന്നാല്‍ ഇവിടെനിന്നു കടത്തിയ പൈപ്പ്, മോട്ടോര്‍ അടക്കമുള്ളവ പിന്നീട് വയനാട്ടിലെതന്നെ മറ്റൊരു സ്വകാര്യ കാപ്പിത്തോട്ടത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മരിയനാട്ടുനിന്നു ഇവ മാറ്റുവാനുള്ള കെ.എഫ്.ഡി.സി ഉദ്യോഗസ്ഥരുടെ ശുഷ്‌കാന്തിയുടെ പിന്നാമ്പുറം ജനങ്ങള്‍ക്ക് മനസ്സിലായത്. തോട്ടത്തിനുവേണ്ടി മുടക്കിയ ലക്ഷക്കണക്കിനു രൂപയാണ് തോട്ടം അനാഥമായതോടെ നഷ്ടമായത്. തോട്ടം നഷ്ടമാണെന്നു പറഞ്ഞ് തൊഴിലാളികള്‍ക്ക് പണി നിഷേധിക്കുമ്പോഴും എസ്റ്റേറ്റിന്റെ വികസനത്തിനെന്നു പറഞ്ഞ് ലക്ഷങ്ങളായിരുന്നു മുടക്കിയിരുന്നത്. കാപ്പി ഉണക്കുന്നതിനുവേണ്ടി ഒരു ഹെക്ടറോളം സ്ഥലം കോണ്‍ക്രീറ്റുചെയ്ത് കളം നിര്‍മിച്ചു.


കാപ്പി സൂക്ഷിക്കാനായി സ്റ്റോര്‍ഹൗസെന്ന പേരില്‍ കൂറ്റന്‍കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഓഫിസ് പ്രവര്‍ത്തനത്തിനായി കെട്ടിടങ്ങള്‍, പമ്പ് ഹൗസ് തുടങ്ങിയവയും നിര്‍മിച്ചു. തോട്ടത്തിന്റെ വളര്‍ച്ചക്കാണെന്നു പറഞ്ഞ് തൊഴിലാളികളെക്കൊണ്ട് കൂലിപോലും നല്‍കാതെ, ഭക്ഷണംമാത്രം നല്‍കിയായിരുന്നു ഇവയുടെ ഭൂരിഭാഗം നിര്‍മിതികളും നടന്നത്.
എന്നാല്‍, ഈ പ്രവര്‍ത്തികളുടെയൊക്കെ ചിലവുകള്‍ കൃത്യമായി കണക്കെഴുതി ഉദ്യോഗസ്ഥര്‍ കൈപ്പറ്റിയിരുന്നു. വനംവകുപ്പിലെ വാച്ചര്‍പോലും തൊഴിലാളികളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്തിരുന്നു. പല നാടുകളില്‍നിന്നുംവന്ന് ഇവിടെ ഒത്തുകൂടി താമസിക്കുന്നവരായിരുന്നു മരിയനാട്ടെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും.


തദ്ദേശീയരായ ആദിവാസികള്‍ വളരെക്കുറച്ചുമാത്രമെ തോട്ടത്തില്‍ തൊഴിലിനായി ചേര്‍ന്നുളളു. തൊഴിലാളികള്‍ ഒത്തൊരുമിച്ച് പ്രക്ഷോഭങ്ങളൊന്നും നടത്താതിരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിച്ചു.
മരിയനാട് തോട്ടത്തില്‍ ഒരൊറ്റ തൊഴിലാളി യൂനിയന്‍മാത്രം മതിയെന്നായിരുന്നു തൊഴിലാളികളുടെ ആഗ്രഹം. ഈ ലക്ഷ്യവുമായി അവര്‍ ഒത്തുചേര്‍ന്നെങ്കിലും ഇതിലെ അപകടം മുന്‍കൂട്ടി കണ്ട ഉദ്യോഗസ്ഥര്‍ രാഷ്ട്രീയപാര്‍ട്ടികളെ ക്ഷണിച്ചു വരുത്തി ഇവിടെ വ്യത്യസ്ഥ തൊഴിലാളി യൂനിയനുകള്‍ തുടങ്ങുവാന്‍ സഹായിച്ചു. ഇതേ സഹായം നല്‍കിയാണ് ഉദ്യോഗസ്ഥര്‍ തോട്ടം കൈയേറുവാന്‍ പുറമെനിന്നുള്ളവരെ ഇവിടെയെത്തിച്ചത്. തങ്ങള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന അഴിമതികള്‍ ഒരിക്കലും പുറത്തുവരാതിരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു തോട്ടം കൈയേറ്റം.
ഇതിനായി ആദിവാസി സംഘടനകളെയാണ് ഉദ്യോഗസ്ഥര്‍ കൂട്ടുപിടിച്ചത്. ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയ പിന്‍ബലമുള്ള ഒരു ആദിവാസി സംഘടനയുടെ മറവില്‍ ഒരുപറ്റം ആദിവാസികള്‍ തോട്ടത്തില്‍ കൈയേറി കുടില്‍കെട്ടി താമസമാരംഭിച്ചു. ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയില്‍പ്പെട്ട തൊഴിലാളികളെക്കൂടി പട്ടിണിയിലേക്ക് തള്ളിവിട്ടായിരുന്നു ഈ കൈയേറ്റം.


(നാളെ- നിയമം ഒന്ന്-നടപ്പാക്കല്‍ രണ്ടുവിധം)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago