HOME
DETAILS

ജോലിയും ഭക്ഷണവുമില്ല; ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി മന്ത്രാലയം

  
backup
March 24, 2017 | 10:20 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%a8

 

ജിദ്ദ: സഊദിയിലെ അല്‍ അഹ്‌സയില്‍ മൂന്ന് മാസക്കാലമായി ജോലിയും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുകയായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സഊദി തൊഴില്‍ മന്ത്രാലയം ഇടപെട്ടു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദുരിതമറിഞ്ഞ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ അഭ്യര്‍ഥയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.

അല്‍ ഹജരി എന്ന സഊദി കമ്പനിയില്‍ ജോലി ചെയ്യുന്ന 43 ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആറ് പേരെ ഇതിനകം നാട്ടിലേക്ക് അയച്ചു. 12 പേരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 25 പേര്‍ നാട്ടില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

കമ്പനി ശമ്പളം നല്‍കാതെ ഇവരെ തടവിലാക്കിയിരിക്കുകയാണെന്ന തരത്തിലുളള മാധ്യമവാര്‍ത്തകള്‍ സഊദി സ്ഥാനപതി സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി നിഷേധിച്ചു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് അല്‍ ഹാജിരിയ. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്ഥാപനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അല്‍ സതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ തെലങ്കാന ഐടി പ്രവാസികാര്യമന്ത്രി കെ.ടി.രാമറാവു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണ് പ്രശ്‌നം പുറത്ത് വന്നത്. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് സുഷമ നിര്‍ദേശിച്ചു. തങ്ങളുടെ പ്രശ്‌നങ്ങളുമായി സഊദി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ച ഇവരോട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രാലയം ഇവരുടെ താമസസ്ഥലത്തും കമ്പനിയിലും പരിശോധന നടത്താന്‍ ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ജീവനക്കാര്‍ക്ക് മികച്ച താമസസൗകര്യവും ഭക്ഷണവുമാണ് നല്‍കുന്നതെന്ന് തൊഴിലുടമ വ്യക്തമാക്കി. ഫെബ്രുവരി വരെയുളള വേതനവും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിനോട് സുഷമ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമാകുന്നവര്‍ അവര്‍ക്ക് കിട്ടാനുളള ആനുകൂല്യത്തെയും വേതനത്തെയും കുറിച്ച് വിവരം നല്‍കണമെന്ന് സുഷമ സ്വരാജ് നിര്‍ദേശിച്ചിട്ടുണ്ട്. 1950 മുതല്‍ ഇന്ത്യാക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  40 minutes ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  an hour ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  an hour ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  an hour ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  an hour ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  an hour ago
No Image

77ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യ; പരേഡ് 10.30ന് കർത്തവ്യപഥിൽ നടക്കും

National
  •  2 hours ago
No Image

ജെഡി(എസ്) ഇനി അധികാരത്തിൽ വരില്ല: 2028 നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

National
  •  9 hours ago
No Image

'കൈ' വിടുമോ? അഭ്യൂഹങ്ങൾക്ക് മറുപടി നൽകാതെ തന്ത്രപരമായ പിന്മാറ്റം; ഇടതുപക്ഷ പ്രവേശനം തള്ളാതെയും കൊള്ളാതെയും ശശി തരൂർ എം.പി

International
  •  9 hours ago
No Image

സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുന്നു: മെഡിക്കൽ കോളജ് ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; സെക്രട്ടേറിയറ്റ് ധർണ

Kerala
  •  10 hours ago