HOME
DETAILS

കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം: മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ സേന

  
March 09, 2026 | 10:13 AM

iran drone attack targets kuwait three ballistic missiles intercepted

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷം പാരമ്യത്തിലെത്തി നിൽക്കെ കുവൈത്തിന് നേരെ ഉണ്ടായ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് വ്യോമസേന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ തെക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും കുവൈത്ത് വ്യോമ പ്രതിരോധ സേന തകർത്തു. കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളവും സർക്കാർ കെട്ടിടവും ലക്ഷ്യം വെച്ചു

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണങ്ങൾ നടന്നത്. സുബ്ഹാൻ പ്രദേശത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകൾ ആക്രമണത്തിന് മുതിർന്നു. കുവൈത്ത് സിറ്റിയിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി.

മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തതിനാൽ വലിയ ദുരന്തങ്ങൾ ഒഴിവായെങ്കിലും, ഇവയുടെ അവശിഷ്ടങ്ങൾ വീണത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുജമ്മദി എന്നിവരുടെ രക്തസാക്ഷിത്വത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് അതീവ ജാഗ്രതയിലാണ് സൈന്യം പ്രവർത്തിക്കുന്നത്.

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ആക്രമണത്തെത്തുടർന്ന് തകർന്നുവീണ മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ കാണാനിടയായാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അവയിൽ തൊടരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടിയന്തര ഹോട്ട്‌ലൈൻ നമ്പറായ 112-ൽ വിവരം അറിയിക്കണം.

kuwait’s air defense systems intercepted three ballistic missiles during a reported iranian drone attack attempt. authorities confirmed the interceptions as tensions continue to escalate across the gulf region amid the ongoing west asia crisis.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജപ്പാനില്‍ വന്‍ ഭൂചലനം; 7.4 തീവ്രത; സുനാമി മുന്നറിയിപ്പ് 

International
  •  6 days ago
No Image

വെടിനിര്‍ത്തല്‍ ലംഘിച്ച് വീണ്ടും ഇസ്‌റാഈല്‍; ലബനാനില്‍ ബോംബ് വര്‍ഷം

Kerala
  •  6 days ago
No Image

പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു; പുതിയ പാർട്ടി പ്രഖ്യാപനം മെയ് 15-നകം

Kerala
  •  6 days ago
No Image

കല്യാണത്തിരക്കിനിടെ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Kerala
  •  6 days ago
No Image

ആക്രി വിൽപനയിലൂടെ റെയിൽവേക്ക് റെക്കോർഡ് വരുമാനം: ഒരു വർഷം നേടിയത് 6,814 കോടി രൂപ

National
  •  6 days ago
No Image

തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  6 days ago
No Image

വിയ്യൂർ ജയിലിൽ 'നിർണായക' ദൃശ്യങ്ങൾ അപ്രത്യക്ഷം; അന്വേഷണത്തിന് ഉത്തരവിട്ട് എൻഐഎ കോടതി

Kerala
  •  6 days ago
No Image

കൂലിപ്പണിക്കാരനെന്ന് വിളിച്ചപ്പോള്‍ ആത്മാഭിമാനം കൂടി, വിള്ളല്‍ പരിശോധിച്ചത് നേരിട്ട് ബോധ്യപ്പെടാന്‍: വിശദീകരണവുമായി മന്ത്രി രാജന്‍

Kerala
  •  6 days ago
No Image

ലോണ്‍ ആപ്പുകള്‍ മരണക്കെണിയാകുന്നു: കേരളത്തില്‍ 3 വര്‍ഷത്തിനിടെ 15,000 പരാതികള്‍; നിങ്ങള്‍ സുരക്ഷിതരാണോ?

Kerala
  •  6 days ago
No Image

എതിര്‍പ്പും ഭീഷണിയുമായി ബജ്‌റംഗ് ദള്‍; ഒടുവില്‍ ജീവനക്കാര്‍ക്ക് 'പുതിയ വസ്ത്രധാരണ നയം' പുറത്തിറക്കി ലെന്‍സ്‌കാര്‍ട്ട് ഒപ്പം ക്ഷമാപണവും

National
  •  6 days ago