HOME
DETAILS

'ഇസ്‌റാഈല്‍ ലെബനാനില്‍ നിരോധിത രാസായുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

  
Web Desk
March 09, 2026 | 7:53 AM

human rights watch alleges israel used white phosphorus in lebanon attacks

ബൈറൂത്ത്:  ഇസ്‌റാഈല്‍ ലെബനാനില്‍ നിരോധിത രാസായുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (HRW) റിപ്പോര്‍ട്ട്. തെക്കന്‍ ലെബനാനിലെ ജനവാസ മേഖലകളില്‍ വെളുത്ത പോസ്ഫറസ് ഉപയോഗിച്ചതിന് തെളിവ് ലഭിച്ചതായി HRW റിപ്പോര്‍ട്ടില്‍ പറയുന്നു. 

തെക്കന്‍ ലെബനാനിലെ യോഹ്‌മോറിലെ ഒരു ജനവാസ മേഖലയില്‍ വെളുത്ത ഫോസ്ഫറസ് യുദ്ധോപകരണങ്ങള്‍ പ്രയോഗിച്ചതായി ആധികാരികതയുള്ള ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചതായി സംഘടന വ്യക്തമാക്കി. 

തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത്.   മാര്‍ച്ച് 3 ന് അവിടെ കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും തീപിടുത്തമുണ്ടായെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഇസ്‌റാഈല്‍ സൈന്യം ജനവാസ പ്രദേശങ്ങളില്‍ നിയമവിരുദ്ധമായി വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത് ജനങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും' എച്ച്ആര്‍ഡബ്ല്യുവിലെ ലെബനാന്‍ ഗവേഷകനായ റാംസി കൈസ് പറഞ്ഞു.

'വെളുത്ത ഫോസ്ഫറസ് മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ മരണത്തിനോ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെടുന്ന വിധത്തിലുള്ള ക്രൂരമായ പരിക്കുകള്‍ക്കോ കാരണമാകും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ എയര്‍ബര്‍സ്റ്റ് വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. കൂടാതെ സിവിലിയന്‍ ഉപദ്രവം ഒഴിവാക്കാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ ഇസ്‌റാഈല്‍ പാലിക്കുന്നില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇസ്‌റാഈല്‍ ആദ്യമായല്ല വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്ന ആരോപണം നേരിടുന്നത്. നേരത്തെ ഗസ്സയിലും ലെബനാനിലും ഈ ആയുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭീകരവും വേദനാജനകവുമായ മരണം അതിക്രൂരമായ പരുക്കുകള്‍
പേര് കാണിക്കുന്നത് പോലെ ഫോസ്ഫറസാണ് ഈ ആയുധത്തിന്റെ പ്രധാനഭാഗം. കത്തിത്തുടങ്ങിയാല്‍ എണ്ണൂറു ഡിഗ്രിക്കുമേല്‍ ഉയര്‍ന്ന താപനിലയില്‍ കത്താന്‍ സാധിക്കും എന്നതാണ് അപകടകരമായ അവസ്ഥ. നൂറുകണക്കിനു ചതുരശ്ര കിലോമീറ്റര്‍ ഭാഗത്തു തീ പടര്‍ന്ന് കത്താന്‍ വൈറ്റ് ഫോസ്ഫറസ് ഇടയൊരുക്കും.

ഫോസ്ഫറസ് പെന്റോക്‌സൈഡ് പോലുള്ള രാസവസ്തുക്കള്‍ ഇതിന്റെ ഉപോല്‍പന്നമായി ഉടലെടുക്കാം. വളരെ വേദനാജനകമായ മരണവും അതിഗുരുതരമായ പരുക്കുകളും ഇതുമൂലം സംഭവിക്കാം.

വില്ലിപീറ്റര്‍ എന്നാണ് സൈനികര്‍ക്കിടയില്‍ വൈറ്റ് ഫോസ്ഫറസ് അറിയപ്പെടുന്നത്.1916ല്‍ ഒന്നാം ലോകയുദ്ധത്തിനിടെ ബ്രിട്ടിഷ് സൈന്യമാണ് വൈറ്റ് ഫോസ്ഫറസ് ഗ്രനേഡുകള്‍ ആദ്യമായി കൊണ്ടുവന്നത്.യുഎസ്, ജാപ്പനീസ് സേനകളും ഇക്കാലയളവില്‍ ഇതുപയോഗിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.രണ്ടാം ലോകയുദ്ധ സമയത്ത് നാസി സേനക്കെതിരെ സഖ്യസേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. നാസികള്‍ ഇവയെ കത്തുന്ന ഉള്ളി എന്നാണു വിശേഷിപ്പിച്ചത്.

കൊറിയ, വിയറ്റ്‌നാം യുദ്ധങ്ങളിലും റഷ്യ, ചെച്‌നിയയില്‍ നടത്തിയ രണ്ടു യുദ്ധങ്ങളിലും ഇതുപയോഗിക്കപ്പെട്ടു. ഇറാഖില്‍ നടത്തിയ യുദ്ധത്തില്‍ യു.എസ് ഈ ആയുധം ഉപയോഗിച്ചെന്ന് ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അവര്‍ നിഷോധിച്ചെങ്കിലും പിന്നീട് അവര്‍ ഇതു സ്ഥിരീകരിച്ചിരുന്നു.

അതേസമയം, വൈറ്റ് ഫോസ്ഫറസിനെ ഒരു രാസായുധമായി രാജ്യാന്തര കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷന്‍ പരിഗണിച്ചിട്ടില്ല. പുകപടലങ്ങള്‍ കൊണ്ട് ഒരു മേഘമൊരുക്കി താഴെയുള്ള ഗ്രൗണ്ട് ഫോഴ്‌സുകളെ വ്യോമാക്രമണങ്ങളുടെ ദൃഷ്ടിയില്‍ നിന്നു സംരക്ഷിക്കുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ജനീവ കണ്‍വന്‍ഷനും ജനവാസമേഖലയില്‍ ഇവ ഉപയോഗിക്കുന്നതിനെ വിലക്കിയിട്ടുണ്ട്.

 

a report by human rights watch claims israel used banned white phosphorus in attacks in lebanon, raising serious concerns over the use of prohibited weapons in the ongoing conflict.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  2 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  2 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  2 days ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  2 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  2 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  2 days ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  2 days ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  2 days ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  2 days ago