HOME
DETAILS

മലയാളികളുടെ അഭിമാനം; സഞ്ജുവിന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

  
March 09, 2026 | 7:30 AM

sanju-samson-to-get-official-reception-in-thiruvananthapuram-says-v-sivankutty

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സഞ്ജുവിന് അഭിനന്ദനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു.

ന്യൂസിലന്‍ഡിനെതിരെയുള്ള ആവേശകരമായ ഫൈനലില്‍ നേടിയ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകകപ്പ് വിജയത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ച് ആവേശകരണ്. ഫൈനലിലെ നിര്‍ണായക പ്രകടനത്തിലൂടെയും ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാന്‍ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേര്‍ന്നാല്‍ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ടൂര്‍ണമെന്റില്‍ ഉടനീളം മിന്നും പ്രകടനം നടത്തിയ സഞ്ജു സാംസണ്‍ ആണ് ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുത്തത്. ഫൈനല്‍ മത്സരത്തില്‍ 89 റണ്‍സ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.  ഈ ടൂര്‍ണമെന്റില്‍ 321 റണ്‍സാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ പുറത്താകാതെയുള്ള 97 റണ്‍സാണ് ടൂര്‍ണമെന്റിലെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ  42 പന്തില്‍ 89 റണ്‍സാണ് സഞ്ജു നേടിയത്. ഏഴ് സിക്‌സും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു മലയാളി താരത്തിന്റെ പ്രകടനം.

 

Kerala General Education Minister V. Sivankutty announced that the Kerala government will organize an official reception in Thiruvananthapuram to honour Indian cricketer Sanju Samson. Describing Samson as the pride of Malayalis, the minister said the state wants to recognize his achievements and contribution to Indian cricket with a formal government reception.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖ്‌നൗ ബാറ്റർമാരുടെ'ഡക്ക്'പരേഡ്; ആർച്ചറുടെ തീപ്പൊരി ബൗളിങ്ങിൽ രാജസ്ഥാന് റോയൽ ജയം

Cricket
  •  3 days ago
No Image

ഒന്നല്ല, രണ്ട് വട്ടം! ഇത് റണ്ണൗട്ടല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ലഖ്‌നൗ താരങ്ങളുടെ 'ഫീൽഡിങ് ബ്ലണ്ടർ' വീഡിയോ വൈറൽ

Cricket
  •  3 days ago
No Image

തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കും; ആഘോഷങ്ങൾ ചടങ്ങുകളിൽ ഒതുക്കാൻ പാറമേക്കാവും തിരുവമ്പാടിയും; അന്തിമ തീരുമാനം നാളെ

Kerala
  •  3 days ago
No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  3 days ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  3 days ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  3 days ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  4 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  4 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  4 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  4 days ago