HOME
DETAILS
MAL
കുളങ്ങളും ജലസംഭരണികളും ഏറ്റെടുത്ത് ശുചീകരിക്കും: ജലസ്വരാജ്
backup
March 24 2017 | 19:03 PM
ചിറ്റൂര്‍: അമിതജല ചൂഷണം മൂലം മരുഭൂമിക്ക് സമമായ ചിറ്റൂര്‍ ബ്ലോക്ക് പരിധിയിലെ കുളങ്ങളും, ജലസംഭരണികളും ഏറ്റെടുത്തു ശുചീകരിക്കുമെന്ന് ബി.ജെ.പി മനേതൃത്വം നല്കുന്ന ജലസ്വരാജ് പദ്ധതി സംസ്ഥാന കണ്‍വീനര്‍ എ.എം. രാധാകൃഷ്ണന് അറിയിച്ചു.
പദ്ധതി ജില്ലാ തല ഉദ്ഘാടനം ചിറ്റൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു. ജല സ്വരാജ് പാലക്കാട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീധരന് അധ്യക്ഷനായി. എന്‍. ശിവരാജന്, എ. പ്രദീപ് കുമാര്‍, ബിന്ദു, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി കോര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്, പരിസ്ഥിതി പ്രവര്‍ത്തകര്‍ ശ്യാം കുമാര്‍, ശരവണകുമാര്‍ സംസാരിച്ചു.
ജയപ്രകാശ്, വനമിത്ര കല്ലൂര്‍ ബാലന്,ആദിവാസി ബാലിക വരദായിനി, ആദിവാസി സംരക്ഷണ സമിതി നീലിപ്പാറ മാരിയപ്പന് വൃക്ഷത്തൈകള്‍ നട്ടു. ശശികുമാര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."