HOME
DETAILS

പയ്യന്നൂര്‍ സംഘര്‍ഷം: സി.പി.എമ്മുകാരനെ ആക്രമിച്ചെന്ന പരാതിയില്‍ ദുരൂഹത

  
backup
May 24 2018 | 07:05 AM

%e0%b4%aa%e0%b4%af%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%bf

 

പയ്യന്നൂര്‍: പയ്യന്നൂരില്‍ ചൊവ്വാഴ്ച അരങ്ങേറിയ അക്രമസംഭവങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാര്‍ജി മന്ദിരത്തിനു ബോംബെറിഞ്ഞെന്ന മണ്ഡലം പ്രസിഡന്റ് ടി. രാമകൃഷ്ണന്റെ പരാതിയില്‍ ബൈക്കിലെത്തിയ ഒരുസംഘം ആളുകള്‍ക്കെതിരേയും ബി.ജെ.പി പ്രവര്‍ത്തകന്‍ താലൂക്ക് ആശുപത്രിക്കു സമീപത്തെ ഇട്ടമ്മല്‍ രജിത്തിനെ(34) മര്‍ദിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ നിഖില്‍, കപില്‍, പ്രസന്നന്‍ എന്നിവരുള്‍പ്പെടെ 23 പേര്‍ക്കെതിരേ വധശ്രമത്തിനും രജിത്തിന്റെ മൂന്നരപവനോളം തൂക്കംവരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്തതിനുമാണു കേസെടുത്തത്.
അതേസമയം സംഘര്‍ഷത്തിനു തുടക്കംകുറിച്ച സി.പി.എം പ്രവര്‍ത്തകന്‍ കോറോത്തെ ഡി. ഷിനുവിനെ ആക്രമിച്ചുവെന്ന പരാതിയില്‍ ദുരൂഹതയുണ്ടെന്നു പൊലിസ് അറിയിച്ചു. പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത സ്റ്റേഡിയം റോഡിലൂടെ ബൈക്കില്‍ യാത്രചെയ്യവേ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തുകയും വടിവാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞവീണ ഷിനുവിനെ സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ പൊലിസിനു നല്‍കിയ മൊഴിയില്‍ ഒരാള്‍ വാള്‍വീശി ഉയര്‍ത്തിപ്പിടിക്കുന്നതു കണ്ടുവെന്നും ഭയന്നോടിയ തനിക്കു നെഞ്ചുവേദന അനുഭവപ്പെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് പറഞ്ഞത്. ഈ മൊഴി അനുസരിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്നും വിശദമായ മൊഴിയെടുപ്പിനും അന്വേഷണത്തിനും ശേഷമേ കേസെടുക്കുന്ന കാര്യം ആലോചിക്കൂവെന്ന നിലപാടിലാണു പൊലിസ്. ഷിനുവിനെ ചോദ്യംചെയ്യാന്‍ പൊലിസ് തയാറാവണമെന്നു ബി.ജെ.പി നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago