സഊദിയില്‍ ബുറൈദ നഗരസഭ അധ്യക്ഷന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
റിയാദ്: സഊദിയില്‍ നഗരസഭ അധ്യക്ഷനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബുറൈദ നഗര സമിതി പ്രസിഡന്റും അല്‍ ഖസീം ലോയേഴ്സ് കമ്മിറ്റി പ്രസിഡന്റുമായ ഡോ: ഇബ്രാഹീം അല്‍ ഗസ്സാന്‍ (65 ) ആണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉത്തര ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്ന് സഹോദരന് സുലൈമാന്‍ അല്‍ ഗസ്സാന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ഖസീം അല്‍ ഇമാം സര്‍വ്വകലാശാല ശരീഅത്ത് കോളജില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം ഇതേ കോളജില്‍ അധ്യാപകാനായി സേവനമുഷ്ടിച്ച ശേഷം നിയമത്തില്‍ മാസ്റ്റര്‍ ബിരുദം നേടി.
റിയാദ് ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്ലാമിക് യൂണിവേസിറ്റിയില്‍ നിന്നും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. ജി സി സി ലോയേഴ്സ് കമ്മിറ്റി പ്രസിഡന്റായും നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സുരസാക്ഷാ വകുപ്പുകള്‍ അന്വേഷണത്തെ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."