HOME
DETAILS

വ്രതം അകവും പുറവും പവിത്രമാക്കുന്ന പരീക്ഷണം

  
backup
May 25 2018 | 01:05 AM

%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%82-%e0%b4%85%e0%b4%95%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d

ഏകം എന്ന മഹാസത്യം, കാലം എന്ന മഹാ സാരഥ്യം അടുപ്പത്തിലും അകലത്തിലും അപരിചിതത്വം കടന്നു വന്നാല്‍ മറ്റുള്ളവരെല്ലാം അന്യരാണ്. ഏതു വിദൂരതയിലും സ്‌നേഹത്തിന്റെ ഓര്‍മപ്പാലം നിര്‍മിക്കപ്പെട്ടാല്‍ സ്വന്തം ജീവസ്പന്ദനത്തോടൊപ്പമാണ് എല്ലാവരുടെയും ജീവിതം. അതിനാല്‍, ഏകം, സ്‌നേഹം ഇവയൊക്കെ ഒരമ്മപെറ്റ വാക്കുകളാണ്. വാക്കിന്റെ സാഹോദര്യം സര്‍വാത്മകമായ പ്രവചനമാണ്. അതു മറന്നാല്‍ സഹജീവിതത്തിന്റെ സൗഹാര്‍ദമില്ല. പങ്കു വയ്ക്കപ്പെടുന്ന ദു:ഖം സാന്ത്വനമാണ്. വിഷം പങ്കുവച്ചാല്‍ അമരത്വം. മഹത്തായ പാഠങ്ങള്‍ പരാശക്തിയെ ഉപാസിച്ച് നാം സ്വീകരിക്കുകയാണ്. അകവും പുറവും പവിത്രമാക്കുന്ന പരീക്ഷണത്തെ ഞാന്‍ വ്രതമെന്ന് വിളിക്കുന്നു. ശരീരവും മനസും സത്യത്തെ പ്രാര്‍ഥിച്ചു മുട്ടു കുത്തുന്നു.
ഈ സമൂഹത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല. തൊട്ടടുത്ത പൂവ് വിരിഞ്ഞാല്‍ പരിമളം എനിക്ക് കൂടി ഉള്ളതാണ്. മുറ്റത്ത് ഒരാള്‍ പൊട്ടിക്കരഞ്ഞാല്‍ എനിക്കു കൂടിയുള്ളതാണ് ദു:ഖം. അപ്പുറത്തു സ്‌ഫോടനമുണ്ടായാല്‍ ഞാനും ഞെട്ടിവിറക്കും. തൊട്ടയല്‍പക്കത്തു ഭക്തിനിര്‍ഭരമായ ശാന്തത പുലരുമ്പോള്‍ വിശുദ്ധ നോമ്പിന്റെ ജപാക്ഷരങ്ങള്‍ എന്നിലേക്കും പ്രവേശിക്കുന്നു.
ഉപവാസത്തിന്റെ പട്ടിണിയില്‍ വിശപ്പിന്റെ വിലയറിയുന്നു. അല്‍പഭക്ഷണത്തില്‍ ദുര്‍മേദസ്സ് അലിഞ്ഞു തീരുന്നു. പ്രാര്‍ഥനയില്‍ പ്രതികാരകാലുഷ്യം കഴുകപ്പെടുന്നു. സമാധാനത്തിന്റെ മൂല്യബോധം ഹൃദയത്തെ ബലപ്പെടുത്തുന്നു.
അതെ, നോമ്പുകാലം മാനവികതയുടെ പുനര്‍നിര്‍മാണ പ്രക്രിയയാണ്. നിസ്‌കരിക്കുന്നവരുടെ വിനയം വിവേകചിന്തയായി എന്നിലും പടരുന്നു. മുസ്്‌ലിമെന്നോ അമുസ്‌ലിമെന്നോ എന്നെ ദയവായി വിളിക്കാതിരിക്കുക. ഹിന്ദുവെന്നോ അഹിന്ദുവെന്നോ എന്നെ മുദ്രകുത്താതിരിക്കുക. മനുഷ്യനായി മാത്രം കാണാന്‍ ശ്രമിക്കുക. നന്മയുടെ ഉറവിടത്തിലേക്ക് ഒരായിരം മുറിവുമായി യാത്ര ചെയ്യുന്ന സാധാരണക്കാരന്‍.
വെയിലേറ്റ് തളരുമ്പോള്‍ ദാഹജലം നീട്ടുന്നവന്‍ എന്റെ മിത്രം, നിറതോക്ക് ചൂണ്ടുന്നവന്‍ വഴിതെറ്റി വന്ന ശത്രു. നോമ്പുകാലം മിത്രതയുടെ പൂത്തുലയുന്ന വസന്തമാണ്. ഞാനതിനെ മാനിക്കുന്നു. ഞാനും ശാന്തത അന്വേഷിക്കുന്ന പഥികനത്രെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago